കൊച്ചി: കളമശേരി മുനിസിപ്പാലിറ്റി ഡിവിഷന്‍ നമ്പര്‍ 34 കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ ലുലു മാള്‍ താത്കാലികമായി അടച്ചു. വിവരം ലുലു മാള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ തീരദേശ മേഖലയിലാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പറഞ്ഞു. പുറത്ത് നിന്ന് ആരെയും തീരദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും മത്സ്യത്തൊഴിലാളികളെ കടലില്‍ പോകാന്‍ മാത്രം അനുവദിക്കുന്ന തരത്തിലായിരിക്കും ലോക്ക് ഡൗണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News