CrimeKeralaNews

അതിക്രമിച്ച് കയറി മോഷണമെന്ന്‌ ലുലു ഗ്രൂപ്പിന്‍റെ പരാതി, മറുനാടൻ മലയാളി റിപ്പോര്‍ട്ട‍ര്‍ക്കെതിരെ കേസ്

തൃശ്ശൂര്‍ : തൃശ്ശൂരിലെ ലുലു ഗ്രൂപ്പിന്‍റെ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ റിപ്പോർട്ടർക്കെതിരെ പൊലീസ് കേസ് എടുത്തു. കൊച്ചി റിപ്പോർട്ടർ ആർ പീയൂഷിനെതിരെയാണ് അതിക്രമിച്ച് കയറി കവർച്ച  നടത്തിയതിന് തൃശ്സൂർ വെസ്റ്റ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

ലുലു ഗ്രൂപ്പിന്‍റെ പുഴക്കലിലുള്ള ഭൂമിയിൽ അതിക്രമിച്ച് കയറി പമ്പ് സെറ്റ് കവർന്നെന്ന ജീവനക്കാരന്‍റെ പരാതിയിലാണ് നടപടി. എട്ട് മാസം മുൻപ് നടന്നെന്നാരോപിക്കപ്പെടുന്ന സംഭവത്തിലാണ് പൊലീസ് ഇപ്പോൾ കേസ് എടുത്തത്. അനധികൃത നിലം നികത്തൽ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നും കവർച്ചയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും റിപ്പോർട്ടർ ആർ പീയൂഷ് അറിയിച്ചു.

മറുനാടന്‍ മലയാളിയ്‌ക്കെതിരെ കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ ഡി.ജി.പിയ്ക്കും സംസ്ഥാനത്തനെ വിവിധ പോലീസ് സ്‌റ്റേഷനുകളിലുമായി 56 പരാതികള്‍ നല്‍കിയിരുന്നു.എസ്.എന്‍.ഡി.പിയെയും യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അധിക്ഷേപിച്ചു എന്നായിരുന്നു പരാതി.

എസ്എന്‍ഡിപി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഓണ്‍ലൈന്‍ ചാനലിലൂടെ അധിക്ഷേപിക്കുന്ന ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യണമെന്നും മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ട് യൂത്ത്മൂവ്‌മെന്റ് പട്ടത്തെ മറുനാടന്റെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

എസ്എന്‍ഡിപി യോഗം പന്തളം യൂണിയന്‍ പ്രസിഡന്റ് സിനില്‍ മുണ്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. നേമം യൂണിയന്‍ സെക്രട്ടറി മേലാംകോട് സുധാകരന്‍ അധ്യക്ഷനായി. പച്ചയില്‍ സന്ദീപ്, ടി എന്‍ സുരേഷ്, പരുത്തിപ്പള്ളി സുരേന്ദ്രന്‍, ഡി പ്രേംരാജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

മത സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് ഷാജന്‍ സ്‌കറിയ ശ്രമിക്കുന്നതെന്ന് പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഷാജന്‍ സ്‌കറിയക്കും വീഡിയോ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button