24.1 C
Kottayam
Sunday, June 7, 2026

കൺസ്യൂമർഫെഡ് സഹകരണ ഓണച്ചന്ത ആഗസ്റ്റ് 19 മുതൽ,40% വിലക്കുറവ്,സമ്മാനങ്ങളും

Must read

കൊച്ചി:കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിലുള്ള സഹകരണ ഓണച്ചന്തക്ക് ആഗസ്റ്റ് 19 ന് തുടക്കമാകും. ആഗസ്റ്റ് 28വരെ പത്ത് ദിവസം സംസ്ഥാനത്താകെ 1,500 ഓണച്ചന്തകളാണ് പ്രവർത്തിക്കുക. പൊതുവിപണി വിലയിലും പത്ത് മുതൽ 40 ശതമാനം വരെ കുറവിൽ നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും ചന്തകളിൽ ലഭിക്കുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബും എം.ഡി എം.സലീമും അറിയിച്ചു. സഹകരണ ഓണം വിപണി ആഗസ്റ്റ് 20ന്‌ മുഖ്യമന്ത്രി കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യും.

ഒരു റേഷൻകാർഡിന് സപ്ലെകോനിരക്കിൽ സബ്സിഡി സാധനങ്ങളായ ആന്ധ്ര ജയ അരി, കുറുവ, അഞ്ച് കിലോ കുത്തരി, രണ്ട്കിലോ പച്ചരി, ഒരുകിലോ പഞ്ചസാര, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, അരലിറ്റർ വെളിച്ചെണ്ണ എന്നിവയാണ് ലഭിക്കുക. കുറഞ്ഞവിലക്ക് സേമിയ, പാലട, അരിയട, ചുമന്നുള്ളി, സവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികൾ, അരിപ്പൊടികൾ, തേയില എന്നിവയും കിട്ടും.

ഓണച്ചന്തകളിൽ ഉപഭോക്താക്കൾക്കായി സമ്മാനമഴയും കൺസ്യൂമർഫെഡ് ഒരുക്കിയിട്ടുണ്ട്. അഞ്ഞൂറ് രൂപയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കാണ് ആകർഷകമായ സമ്മാനം ലഭിക്കുക. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് സമ്മാനാർഹരെ തെരഞ്ഞെടുക്കുക. കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന 175 ചന്തകളിലാണ് ഓണാഘോഷം കൊഴുപ്പിക്കാൻ സമ്മാനങ്ങൾ കാത്തിരിക്കുന്നത്. സെപ്തംബർ 10വരെ സമ്മാനമഴ തുടരും.

ഓണച്ചന്തകളിലൂടെ 200 കോടി രൂപയുടെ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. സഹകരണസംഘങ്ങൾക്ക് തിരക്കില്ലാതെ സാധനങ്ങൾ വിതരണം ചെയ്യാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ഓണച്ചന്ത നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ എ ശ്യാംകുമാർ, പർച്ചേസിംഗ് മാനേജർ ജി ദിനേശ് ലാൽ, റീജിനൽ മാനേജർ പി കെ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week