30 C
Kottayam
Friday, May 17, 2024

ന്യൂനമര്‍ദ്ദം അതിതീവ്രമാകുന്നു; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Must read

തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിതീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് കേരളത്തിലെ ഒന്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ന്യൂനമര്‍ദമേഖല മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്.

ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ കാറ്റിനും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നില്‍ക്കണ്ട് കേരള തീരത്തുനിന്നു കടലില്‍ പോകുന്നത് നിരോധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week