KeralaNews

കുവൈറ്റില്‍ കൊറോണ ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട വല്ലന സ്വദേശി പവിത്രന്‍ ദാമോദരനാ(52)ണു ഇന്നലെ രാത്രി മരിച്ചത്. കൊറോണയെ തുടര്‍ന്ന് ഫര്‍വ്വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ 22 വര്‍ഷമായി അഹമദി കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം അബ്ബാസിയയിലാരുന്നു താമസിച്ചിരുന്നത്. ഭാര്യ: ബിന്ദു. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker