വിവാഹത്തിന് രണ്ടുരണ്ടുനാള്‍ ബാക്കി നില്‍ക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും ജീവനൊടുക്കി

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായി. ഇരുവരെയും ഗ്രാമത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് പറഞ്ഞത്.

നവംബര്‍ 30നാണ് പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ വസ്ത്രങ്ങള്‍ വാങ്ങാനെന്നു പറഞ്ഞ് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി തിരികെ വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയുണ്ടായത്. ജീതു എന്ന യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നല്‍കിയിരുന്നു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News