News

പ്രണയ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തു; കാമുകന്‍ ദുബായിലും കാമുകി നാട്ടിലും ജീവനൊടുക്കി

തെലങ്കാന: പ്രണയ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതോടെ കമിതാക്കള്‍ ജീവനൊടുക്കി. കാമുകന്‍ ദുബായിലും കാമുകി നാട്ടിലുമാണ് ജീവനൊടുക്കിയത്. തെലങ്കാന സ്വദേശികളായ യുവാക്കളാണ് രണ്ടിടങ്ങളിലായി ആത്മഹത്യ ചെയ്തത്. തെലങ്കാനയിലെ ഗൊല്ലപ്പള്ളി മണ്ഡല്‍ സ്വദേശിയായ മനീഷ (21)യാണ് ആദ്യം ആത്മഹത്യ ചെയ്തത്. കാമുകിയുടെ മരണ വാര്‍ത്തയറിഞ്ഞതോടെ ദുബായിലായിരുന്ന യുവാവും പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് മനീഷ വീട്ടില്‍ തൂങ്ങി മരിച്ചത്. മനീഷയും രാകേഷും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരുടേയും മാതാപിതാക്കള്‍ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രാകേഷ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. മനീഷയില്ലാതെ ജീവിക്കാനാകില്ലെന്നും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നും പറഞ്ഞ് കരയുന്ന വീഡിയോ ആയിരുന്നു ഇത്.

മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിക്കണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. ഇതിനായുള്ള ശ്രമങ്ങളും ഇരുവരും നടത്തി. എന്നാല്‍ രക്ഷിതാക്കള്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് മനീഷ വീട്ടില്‍ ആത്മഹത്യ ചെയ്തത്. മനീഷ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാകേഷും സ്വയം ജീവനൊടുക്കുകയായിരിന്നു. ദുബായിലെ ഫ്‌ളാറ്റില്‍ രാകേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button