24.9 C
Kottayam
Saturday, June 6, 2026

വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും കവര്‍ന്നു, പുറത്ത് പറയാതിരിക്കാന്‍ യുവതിയെ ലൈംഗികമായി അതിക്രമിച്ച് മൊബൈലില്‍ ചിത്രീകരിച്ചു; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Must read

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മലയിന്‍കീഴ് സ്വദേശികളായ ഹേമന്ദ് (27), വിന്ധ്യന്‍ (34), കരമന നെടുങ്കാട് സ്വദേശി വിനോദ് (38) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം മരുതൂര്‍ക്കടവില്‍ താമസിക്കുന്ന യുവതിയെയാണ് സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ തല്ലി തകര്‍ക്കുകയും സ്വര്‍ണവും പണവും കവരുകയും ചെയ്തത്.

കഴിഞ്ഞ 21നായിരുന്നു കേസിനാസ്പദമായ സംഭവം. അതിക്രമത്തിന് ഇരയായ യുവതിയുടെ സുഹൃത്തിന്റെ ഭര്‍ത്താവാണ് പിടിയിലായ ഹേമന്ദ്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന വിവരം ഭാര്യവീട്ടുകാരെ അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു അക്രമം നടത്തിയത്. ആക്രമണ വിവരം പുറത്ത് പറയാതിരിക്കാനായി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തി അത് മൊബൈലില്‍ ചിത്രീകരിച്ചതായും പോലീസ് പറഞ്ഞു.

ഫോര്‍ട്ട് പോലീസും കന്റോണ്‍മെന്റ് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്. ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week