മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍

വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ മാതാവും കാമുകനും അറസ്റ്റില്‍. കുടവൂര്‍ പുല്ലൂര്‍മുക്ക് കല്ലുവിള വീട്ടില്‍ സിന്ധു (34), ചിറയിന്‍കീഴ് ശാര്‍ക്കര തെക്കതില്‍ വീട്ടില്‍ വിധോവന്‍ (50) എന്നിവരാണ് അറസ്റ്റിലായത്.

സിന്ധുവിന്റെ വീടിനു സമീപം കഴിഞ്ഞ ആറു മാസമായി ടാപ്പിംഗ് ജോലി ചെയ്തുവരികയായിരുന്നു വിധോവന്‍. തുടര്‍ന്ന് സിന്ധു ഇയാളുമായി അടുപ്പത്തിലാകുകയും പത്തും ആറും വയസുള്ള പെണ്‍കുട്ടികളെ ഉപേക്ഷിച്ച് കഴിഞ്ഞ 9ന് രാവിലെ 10 മണിയോടെ ഒളിച്ചോടുകയുമായിരുന്നു.

മക്കളില്‍ നിന്നു വിവരം മനസ്സിലാക്കിയ പോലീസ് സിന്ധു വിധോവനോടൊപ്പമുണ്ടെന്ന് ഉറപ്പിക്കുകയും ആ ദിശയിലേക്ക് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് ബാംഗ്ലൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ പിടിയിലായത്.

കല്ലമ്പലം ഇന്‍സ്‌പെക്ടര്‍ ഫറോസ്.ഐ, സബ് ഇന്‍സ്‌പെക്ടര്‍ ഗംഗാപ്രസാദ്, ജി.എസ്.ഐമാരായ രാധാകൃഷ്ണന്‍, സനില്‍കുമാര്‍, ജി.എ.എസ്.ഐമാരായ സുനില്‍, രാജീവ്, ജി.എസ്.സി.പി.ഒ അനൂബ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News