കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ആശുപത്രിയിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ, ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കും. ആശുപത്രി ജീവനക്കാര്‍ അടക്കം ഡോക്ടറുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ചെല്ലാനം സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News