25.5 C
Kottayam
Friday, June 5, 2026

പ്രായമൊക്കെ വെറും നമ്പര്‍ മാത്രം! 68കാരനുമായി പ്രണയത്തിലായി 24കാരി; തങ്ങളുടെ പ്രണയത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ

Must read

പ്രേമത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് പണ്ടുമുതല്‍ക്കെ പറഞ്ഞു കേള്‍ക്കുന്നതാണ്. ഇതിന് ഒരു ഉത്തമ ഉദാഹരണമാണ് 24കാരി കോനി കോട്ടനും 68കാരനായ ഹെര്‍ബ് ഡിക്കേഴ്സനുമായുള്ള പ്രണയം. തന്നെക്കാള്‍ 44 വയസ്സ് കൂടുതലുള്ള ഹെര്‍ബിനെ പ്രണയിക്കുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ അവള്‍ക്ക് കേള്‍ക്കേണ്ടി വരുന്നുണ്ടെങ്കിലും അതൊന്നും അവള്‍ കാര്യമാക്കുന്നില്ല.

2018ലാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. വിര്‍ജീനിയയില്‍ ഒരു അഭയകേന്ദ്രത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് കോനി അതിനടുത്ത് ജോലി ചെയ്തിരുന്ന ഹെര്‍ബിനെ കാണുന്നത്. അവര്‍ പെട്ടെന്ന് തന്നെ അടുത്തു. നാലുമാസത്തിന് ശേഷം അവര്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം അവരുടെ വിവാഹനിശ്ചയവും നടന്നു.

താന്‍ പണത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പുറകെ നടക്കുന്നത് എന്നും, എന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരിയെ അദ്ദേഹം പ്രേമിക്കുന്നത് വെറും സെക്സിന് വേണ്ടിയാണെന്നുമൊക്കെ ആളുകള്‍ അപവാദം പറഞ്ഞുണ്ടാക്കിയാതായി കോനി പറയുന്നു. ഈ ബന്ധം വീട്ടില്‍ അറിഞ്ഞപ്പോഴും വലിയ എതിര്‍പ്പായിരുന്നു, ‘എന്റെ കുടുംബത്തിന് ഈ ബന്ധം ഒട്ടും അംഗീകരിക്കാനായില്ല. എന്റെ സുരക്ഷയെക്കുറിച്ച് അവര്‍ ആശങ്കാകുലരായിരുന്നു. പക്ഷേ, കാലക്രമേണ അദ്ദേഹത്തെ അവര്‍ സ്വീകരിച്ചു എന്നും കോനി പറയുന്നു.

ഹെര്‍ബും സമാന പാതയില്‍ സഞ്ചരിച്ചിരുന്ന ഒരാളായിരുന്നു. എന്നാല്‍, അതില്‍ നിന്ന് പുറത്ത് വരാന്‍ ഇരുവര്‍ക്കും കഴിഞ്ഞത് അവരുടെ ഈ പ്രണയം മൂലമാണ്. ഇപ്പോള്‍ 18 മാസമായി കോനി മയക്കു മരുന്ന് തൊട്ടിട്ട്. ആദ്യദര്‍ശനത്തില്‍ തന്നെ തനിക്ക് ഹെര്‍ബിയോട് പ്രണയം തോന്നിയെന്നും, നാളുകള്‍ കഴിയുന്തോറും അത് കൂടുകയാണെന്നും കോനി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week