അവിഹിത ബന്ധമെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ ചങ്ങലയില്‍ ബന്ധിച്ചത് മൂന്നു മാസത്തോളം

ജയ്പൂര്‍: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ ചങ്ങലയില്‍ ബന്ധിച്ചിട്ടത് മൂന്നു മാസം. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 30 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് ചങ്ങലകൊണ്ട് ഭാര്യയെ മൂന്നു മാസത്തോളം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് ഒരു സ്ത്രീയെ ചങ്ങലകൊണ്ട് കെട്ടിയിട്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും യുവതിയെ രക്ഷപ്പെടുത്തുകയും ചെയ്തു. അവിഹിത ബന്ധം സംശയിച്ച് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്ന് 40 കാരിയായ യുവതി പോലീസിനോട് പറഞ്ഞു.

‘എന്റെ ഭര്‍ത്താവ് എന്റെ മാതൃദേശത്ത് എത്തുകയും കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് എന്നെ ഉപദ്രവിക്കുകയും ചെയ്തു. പ്രായമായ എന്റെ അമ്മയുടെ കാര്യം നോക്കാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിട്ടുഉള്ളത്. എന്നാല്‍, എന്റെ ഭര്‍ത്താവ് മദ്യപിച്ച് എത്തി എന്നെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു.

അയാള്‍ ചിന്തിക്കുന്നത് ഞാന്‍ അയാളെ വഞ്ചിക്കുകയാണെന്നാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഹോളി ആഘോഷത്തിന് മുന്‍പ് ഭര്‍ത്താവും ഒരു മകനും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് തന്നെ ചങ്ങലയില്‍ ബന്ധിക്കുകയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News