തിരുവനന്തപുരം: ലോട്ടറി വില കൂട്ടിയില്ലെങ്കില്‍ സമ്മാനത്തുക കുറയ്ക്കേണ്ടി വരുമെന്നു ധനമന്ത്രി തോമസ് ഐസക്. മാധ്യമങ്ങോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോട്ടറി വില കൂട്ടിയില്ലെങ്കില്‍ വില്‍പ്പനക്കാര്‍ക്ക് കിട്ടുന്ന കമ്മീഷന്‍ കുറവ് വരുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ലാഭം കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ വില്‍പ്പനക്കാരുടെ വരുമാനം കുറയാന്‍ പാടില്ല. അതിനാല്‍ സമ്മാനത്തുക കുറയ്ക്കുകയോ ലോട്ടറി വില കൂട്ടുയോ ചെയ്യണം. അതുകൊണ്ടാണ് ലോട്ടറി വില്‍പ്പന കൂട്ടാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ജിഎസ്ടി വരുമാനം കൂട്ടാന്‍ പരിശോധന കര്‍ശനമാക്കുമെന്നും , എക്സൈസ് വരുമാനം കൂട്ടാന്‍ പബ്ബുകള്‍ അടക്കം ആലോചനയില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.