സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാകുന്നു; വരന്‍ അര്‍ജുന്‍
നടി താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാകുന്നു. ടിക് ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ശ്രദ്ധിയാകര്‍ഷിച്ചത്. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം കണ്ടതോടെയാണ് ആരാധകര്‍ക്ക് സംശയം വന്നത്.
മുന്‍പും സൗഭാഗ്യയുടെ ഡബ്സ്മാഷ് വീഡിയോകളില്‍ അദ്ദേഹത്തെ കണ്ടിരുന്നതിനാല്‍ ആരാധകര്‍ക്ക് സംശയം വര്‍ദ്ധിച്ചു. എന്നാലത് തന്റെ ഭാവി ഭര്‍ത്താവാണെന്ന കാര്യം സ്ഥിരികരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സൗഭാഗ്യയിപ്പോള്‍. സോഷ്യല്‍ മീഡിയയിലുടെ തന്നെ വിവാഹനിശ്ചയ ചിത്രങ്ങളും പുറത്ത് വിട്ടിരിക്കുകയാണ്.
ഒപ്പം സൗഭാഗ്യയുടെ അമ്മയും നടിയുമായ താരകല്യാണിനൊപ്പമുള്ള ഫോട്ടോയും ഉണ്ടായിരുന്നു. നന്ദി അമ്മേ… ഞാന്‍ ആഗ്രഹിച്ചത് എന്താണോ അതുപോലൊരാളെ കണ്ടെത്തി തന്നിരിക്കുകയാണെന്ന് പറഞ്ഞ് അമ്മയ്ക്ക് നന്ദിയും പറഞ്ഞിരിക്കുകയാണ് താരപുത്രിയിപ്പോള്‍. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം എപ്പോഴാണെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അധികം വൈകാതെ തന്നെ വിവാഹമുണ്ടെന്നാണ് അറിയുന്നത്.