27.6 C
Kottayam
Thursday, June 4, 2026

ലോട്ടറി ചുരണ്ടി നാല് ഒന്നാക്കി മാറ്റി തട്ടിപ്പ്, ഇടുക്കി സ്വദേശി പോലീസ് ബുദ്ധിയിൽ കുടുങ്ങി

Must read

അടിമാലി: അടിമാലിയില്‍ ലോട്ടറി നമ്ബര്‍ തിരുത്തി തട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രതി പിടിയിലായി. വണ്ണപ്പുറം സ്വദേശി ചെറിയാംകുന്നേല്‍ ജയഘോഷിനെ (42)യാണ് വണ്ണപ്പുറത്തെ വീട്ടില്‍ നിന്ന് അടിമാലി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

തട്ടിപ്പ് നടത്താനായി ഇയാള്‍ വണ്ണപ്പുറത്ത് നിന്ന് അടിമാലിയില്‍ എത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു.

തട്ടിപ്പിനിരയായതായി കാണിച്ച്‌ അടിമാലി സ്റ്റേഷനിലും വെള്ളത്തൂവല്‍ സ്റ്റേഷനിലും രണ്ട് വീതം പരാതികള്‍ ലോട്ടറി വില്‍പ്പനക്കാരുടെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നു പ്രതി തട്ടിപ്പിനുപയോഗിച്ച ടിക്കറ്റ് വാങ്ങിയ ഏജന്‍സി കണ്ടെത്തി പൊലീസ് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇയാള്‍ മുമ്ബും ഉള്‍പ്പെട്ടിട്ടുള്ളതായി അടിമാലി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ലോട്ടറി ടിക്കറ്റിന്റെ നമ്ബരില്‍ കൃത്രിമം കാട്ടി പണവും പുതിയ ലോട്ടറി ടിക്കറ്റും തട്ടിയെന്ന പരാതിയുമായി അടിമാലിയിലെ ലോട്ടറി വില്‍പ്പനക്കാരായ രണ്ട് പേര്‍ പൊലീസിനെ സമീപിച്ചത്.

- Advertisement -

കഴിഞ്ഞ ബുധനാഴ്ച്ച നറുക്കെടുത്ത കേരള അക്ഷയ ലോട്ടറിയുടെ 3132 എന്ന ടിക്കറ്റിന് 5000 രൂപ അടിച്ചിരുന്നു. പ്രതി തന്റെ കൈവശമിരുന്ന 3432 എന്ന ടിക്കറ്റിന്റെ 4 എന്ന അക്കം ചിരണ്ടി ഒന്നാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. നമ്ബരില്‍ കൃത്രിമം നടത്തിയ ലോട്ടറി ടിക്കറ്റിന്റെ കളര്‍ ഫോട്ടോ കോപ്പിയെടുത്ത് പ്രതി ലോട്ടറി വില്‍പ്പനക്കാരെ സമീപിക്കുകയും സമ്മാനാര്‍ഹമായ ലോട്ടറിയാണെന്ന് വിശ്വസിപ്പിച്ച്‌ ഇവരില്‍ നിന്ന് പണവും പുതിയ ലോട്ടറി ടിക്കറ്റുകളും കൈക്കലാക്കുകയായിരുന്നു.

- Advertisement -

തട്ടിപ്പിനിരയായവര്‍ ടിക്കറ്റ് മൊത്തവ്യാപാരിയെ ഏല്‍പ്പിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടര്‍ന്നിവര്‍ അടിമാലി പൊലീസില്‍ പരാതി നല്‍കി. ഹെല്‍മറ്റ് ധാരിയായി ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഒരാളാണ് തട്ടിപ്പിന് പിന്നിലെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണമാരംഭിക്കുക്കുകയും പ്രതിയിലേക്കെത്തുകയുമായിരുന്നു. അടിമാലി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, എഎസ്‌ഐ അബ്ബാസ്, സിപിഒ ഡോണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

Popular this week