KeralaNews

ഓഹരി ഇടപാടിൽ കോടികളുടെ നഷ്ടം: അടൂരിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട : അടൂരിൽ ഓഹരി ഇടപാട് നടത്തി സാമ്പത്തിക ബാധ്യതയിലായ യുവാവ് തൂങ്ങിമരിച്ച നിലയിൽ. എൻജിനീയറായ ഏഴംകുളം തൊടുവക്കാട് സ്വദേശി ടെൻസൺ തോമസ് (32) ആണ് മരിച്ചത്. ഓഹരി വിപണിയിൽ നേരിട്ട വൻ നഷ്ടമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

തിങ്കളാഴ്ച വൈകിട്ടാണ് ടെൻസനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. മാസങ്ങളായി ജോലിയിൽനിന്നു വിട്ടുനിന്നാണ് ടെൻസൻ ഓഹരി ഇടപാട് നടത്തിയിരുന്നത്. ആദ്യം ചെറിയ രീതിയിൽ തുടങ്ങിയ നിക്ഷേപം പിന്നീട് വൻതോതിലുളള നിക്ഷേപങ്ങളിലേക്ക് കടന്നു.

തുടർന്നുണ്ടായ നഷ്ടമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ലോക്ഡൗൺ സമയത്ത് യൂട്യൂബ് വീഡിയോ കണ്ടാണ് ടെൻസൺ തോമസ് ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിച്ചത്. തുടർന്ന് ജോലി ഉപേക്ഷിച്ച് ഓഹരിവിപണിയിൽ ട്രേഡ് ചെയ്ത് വരുമാനം കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി കനത്ത നഷ്ടം ഉണ്ടായതോടെ നിരവധി പേരിൽ നിന്നായി പണം കടം വാങ്ങി ഓഹരിവിപണിയിൽ നിക്ഷേപിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button