കോഴിക്കോട്: ഫറോഖില്‍ റോഡ് ഇടിഞ്ഞനെ തുടര്‍ന്ന് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകും.
സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോഖ് നഗരസഭ ചെയര്‍മാന്‍ എം സി അബ്ദുള്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസി ആരോപിക്കുന്നത്.
വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്ക് അടിയില്‍ പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ആളില്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


