കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്തു. ഞായറാഴ്ച രാത്രി കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം. വിമാനത്താവളത്തിന് സമീപം ആണ്‍സുഹൃത്തിനൊപ്പം കാറിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ മൂന്നംഗസംഘമാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ആണ്‍സുഹൃത്തിനെ ആക്രമിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം സമീപത്തെ മറ്റൊരിടത്തുവെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്യുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പ്രതികളെ പിടികൂടാനായി ഏഴ് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും പോലീസ് പറഞ്ഞു.


