പാലക്കാട്ട് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ നിന്നു മുങ്ങി

പാലക്കാട്: പാലക്കാട്ട് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞത്. ഈ മാസം അഞ്ച് മുതല്‍ ഇയാളെ കാണാനില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വയറുവേദനയെ തുടര്‍ന്ന് മേയ് 31നാണ് ഇയാള്‍ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വച്ച് നടത്തിയ സ്രവ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ദിവസം രാത്രിയില്‍ തന്നെ ലോറിയുമായി ഇയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ഇയാളെ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ വിശാഖപട്ടണത്താണെന്നാണ് ലൊക്കേഷന്‍ കാണിച്ചത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടമോ ഡിഎംഒയോ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News