ഇടുക്കി: ഇടുക്കിയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പോലീസ് പിടിയിലാകുമെന്ന് ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി ചേറ്റുകുഴിയിലാണ് സംഭവം. ചേറ്റുകുഴിയില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ അഞ്ച് വയസ്സുകാരിയായ മകളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചു. സംഭവം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ വണ്ടന്‍മേട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ ഇയാളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. പോലീസ് എത്തിയപ്പോള്‍ വയോധികനെ വിഷം കഴിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വണ്ടന്‍മേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News