വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ക്കായി യു.എസില്‍ ലുക്കൗട്ട് നോട്ടിസ്

വെസ്റ്റ് ഗോദാവരി: വിസ കണ്‍സല്‍റ്റന്റുമാര്‍ എന്ന വ്യാജേന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ ദമ്പതികള്‍ക്കെതിരെ യുഎസില്‍ ലുക്കൗട്ട് നോട്ടീസ്. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള മുത്യല സുനില്‍, ഭാര്യ പ്രണിത എന്നിവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

അതേസമയം, ദമ്പതികള്‍ യുഎസ് വിട്ടെന്നും യൂറോപ്പില്‍ എവിടെയോ ആണെന്നുമാണ് നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച അറ്റ്‌ലാന്റയിലെ ആഭ്യന്തര സുരക്ഷാ വകുപ്പാണ് എച്ച് 1 ബി വിസയുടെ പേരില്‍ ദമ്പതികള്‍ നടത്തിയ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. നിരവധി പേരില്‍ നിന്നായി ദമ്പതികള്‍ കോടിക്കണക്കിനു രൂപയാണ് തട്ടിയെടുത്തത്.

വിസ വാഗ്ദാനം ചെയ്ത് കോളജ് വിദ്യാര്‍ഥികളില്‍ നിന്ന് 25,000 യുഎസ് ഡോളര്‍ വീതം പിരിച്ചെടുത്തതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 കോടി രൂപ തട്ടിയെടുത്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരു കോടിയോളം രൂപ ആന്ധ്രയിലെ പിതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി പോലീസ്ആ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയില്‍ നിരവധി വിദ്യാര്‍ഥികളും ഇയാളുടെ തട്ടിപ്പിന് ഇരയായെന്ന് പോലീസ് പറയുന്നു. ദമ്പതികള്‍ക്കായി ഇന്റര്‍പോളും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News