ആലപ്പുഴ: ലോകത്തിലെ നീളം കൂടിയ ഖുര്‍ആന്‍ ഇനി ആലപ്പുഴയ്ക്ക് സ്വന്തം. മൂന്ന് കിലോമീറ്ററില്‍ അധികം നീളമുള്ള ഖുര്‍ആനാണ് കായംകുളത്തെ നാല് സഹോദരങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും എഴുതിയാണ് ഈ ഖുര്‍ആന്‍ തയാറാക്കിയിരിക്കുന്നത്.
ലോക്ക് ഡൗണ്‍ കാലത്ത് തുടങ്ങിയ ആശയമാണ് ലോക റെക്കോര്‍ഡിനരികെ എത്തിനില്‍ക്കുന്നത്. ഒറ്റവരിയായാണ് ഖുര്‍ആന്‍ എഴുതിയിരിക്കുന്നത്. 20 മീറ്ററുള്ള പേപ്പര്‍ റോളുകളിലാണ് ഖുര്‍ആന്‍ എഴുതി തയാറാക്കിയിരിക്കുന്നത്. 155 റോള്‍ പേപ്പര്‍ ഇതിനായി ഉപയോഗിച്ചു. ഇവ തയ്ച് റൗണ്ട് ഷെയ്പില്‍ ചുറ്റിയാണ് ഖുറാന്‍ നിര്‍മിച്ചത്. ശേഷം രണ്ട് പെട്ടികളിലേക്ക് ചുറ്റി വച്ചു. പെട്ടിയില്‍ നിന്ന് പുറത്തുവരുന്ന രീതിയിലാണ് ഖുര്‍ആന്‍ വായിക്കാന്‍ സാധിക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News