Entertainment
ഒടുക്കത്തെ ധൈര്യം തന്നെ! തിരക്കുള്ള റോഡിലൂടെ മഹീന്ദ്രയുടെ ട്രക്ക് ഓടിച്ച് നടി പ്രവീണ; വീഡിയോ വൈറല്‍
തിരക്കുള്ള റോഡില്‍ മഹീന്ദ്രയുടെ ട്രക്ക് ഓടിച്ച് നടി പ്രവീണ. സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ് ട്രക്ക് ഓടിച്ചുകൊണ്ട് പ്രേക്ഷകരുടെ മുന്‍പിലേക്ക് താരം എത്തിയത്. നിറഞ്ഞ കൈയ്യടിയാണ് താരത്തിന്റെ ധൈര്യത്തിനും കഴിവിനും സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നത്. ചേച്ചിയുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു ഒന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
2013 ല്‍ ഒരു ഓണക്കാലത്താണ് താന്‍ ഈ വണ്ടി വാങ്ങുന്നത്. തന്റെ ഒരു ലക്കി വണ്ടിയാണ് ഇതെന്നും പ്രവീണ വീഡിയോയിലൂടെ പറയുന്നുമുണ്ട്. വണ്ടി വാങ്ങിയ കാര്യങ്ങള്‍ ഒക്കെ ഓര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും പ്രവീണ പറയുന്നു. അതോടൊപ്പം ഈ വണ്ടി ഓടിക്കുന്നത് പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ അത്ര സുഖകരമായ കാര്യം അല്ലെന്നും താരം പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News