തിരുവനന്തപുരം: ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്ക് ബെഹ്റ നിര്‍ദേശം നല്കി. ഡോക്ടറെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൗരന്മാര് ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
<p>ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോണ്‍ നമ്പറടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കില്‍ തടയരുതെന്ന് ഡിജിപിയുടെനിര്‍ദേശം.</p>
<p>യാത്രചെയ്യുന്നവര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. സംശയം തോന്നിയാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡോക്ടറെ ഫോണില്‍ വിളിച്ച് സംശയനിവൃത്തി വരുത്താം. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതിനു മുതിരാവൂ എന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.</p>