KeralaNews

ബൈക്കില്‍ ചാരയക്കടത്ത്; ആലപ്പുഴയില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ ബൈക്കില്‍ ചാരായം കടത്തുന്നതിനിടെ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ പ്രസിഡന്റ് സുരേഷാണ് അറസ്റ്റിലായത്.

<p>ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുരേഷിനെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒരു ലിറ്റര്‍ ചാരായം കണ്ടെത്തി.</p>

<p>മദ്യലഹരിയിലായിരുന്ന ഇയാള്‍ പോലീസ് സ്റ്റേഷനിലും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് സുരേഷിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് പുറത്താക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍ അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker