കീമോ മുടങ്ങാതിരിക്കാന്‍ ഭാര്യയെ പിന്നിലിരുത്തി 130 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടി കര്‍ഷകന്‍! ബിഗ് സല്യൂട്ട് നല്‍കി പോലീസും ഡോക്ടര്‍മാരും

പുതുച്ചേരി: കാന്‍സര്‍ രോഗിയായ ഭാര്യയേയും കൊണ്ട് കീമോ ചെയ്യാന്‍ 130 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി കര്‍ഷക തൊഴിലാളി. ഭാര്യയുടെ ചികിത്സ മുടങ്ങാതിരിക്കാന്‍ ഭര്‍ത്താവ് അരിവാഗന്‍ ആണ് ഇത്രയും ദൂരം ഭാര്യയെ പുറകില്‍ ഇരുത്തി സൈക്കിള്‍ ചവിട്ടിയത്. കുംഭകോണം മുതല്‍ പുതുച്ചേരിവരെയാണ് ഭാര്യയേയും കൊണ്ട് അരിവാഗന്‍ സൈക്കിള്‍ ഓടിച്ചത്.

<p>അരിവാഗന്റെ ഭാര്യയ്ക്ക് ക്യാന്‍സറിനുള്ള ചികിത്സ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്മെര്‍)നടന്ന് വരികയാണ്. മാര്‍ച്ച് 31നായിരുന്നു കീമോ. അതേസമയം, ഭാര്യയുടെ ചികിത്സ മുടങ്ങാതിരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമത്തെ ജിപ്മെറിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും പ്രശംസിക്കുകയും ചെയ്തു. ഭാര്യ മഞ്ജുളയ്ക്ക് മൂന്നാമത്തെ കീമോതെറാപ്പിയാണ് ചെയ്യാനുണ്ടായിരുന്നത്.</p>

<p>ലോക്ക് ഡൗണ്‍ ആണെങ്കിലും ഭാര്യയെ സൈക്കിളിലെങ്കിലും ആശുപത്രിയിലെത്തിക്കുമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ബന്ധുക്കളുടെയും അയല്‍വാസികളുടെയും ഉപദേശം അവഗണിച്ച അരിവാഗന്‍ ഭാര്യ മഞ്ജുളയെയും കൊണ്ട് സൈക്കിളില്‍ പുതുച്ചേരിയിലേക്ക് പുറപ്പെടുകയായിരിന്നു. അരിവാഗനും മഞ്ജുളയും മാര്‍ച്ച് 30ന് രാത്രിയിലാണ് യാത്ര ആരംഭിച്ചത്. അടുത്ത ദിവസം രാവിലെ തന്നെ ആശുപത്രിയിലെത്തിയെന്ന് അരിവാഗന്‍ പറയുന്നു.</p>

<p>യാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ച് നിര്‍ത്തുകയും ചോദ്യം ചെയ്തപ്പോള്‍ ഭാര്യയെ കൊണ്ട് ആശുപത്രി പോവുകയാണെന്നും കൈയ്യിലുള്ള മെഡിക്കല്‍ റെക്കോര്‍ഡ്സ് കാണിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.</p>

<p>കൃത്യസമയത്ത് ആശുപത്രിയിലെത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച പോലീസുകാര്‍ ദമ്പതികള്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്യുകയും അവര്‍ക്ക് സുരക്ഷിതമായ യാത്ര ആശംസിക്കുകയും ചെയ്തു. മാര്‍ച്ച് 31 ന് പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുരിഞ്ചിപാടിയില്‍ മാത്രമാണ് അരിവാഗന്‍ സൈക്കില്‍ നിര്‍ത്തിയത്. ഇരുവരും കൃത്യസമയത്ത് തന്നെ ആശുപത്രിയിലെത്തുകയും ചെയ്തു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News