30 C
Kottayam
Sunday, May 12, 2024

ജോലി സമയം കഴിഞ്ഞു; കോട്ടയത്ത് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം ഇറങ്ങിപ്പോയി! റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗത നിയന്ത്രണം

Must read

കോട്ടയം: കോട്ടയത്ത് ജോലി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. മേലധികാരികളെയും അധികൃതരെയും വിവരം അറിയിച്ച ശേഷമാണ് ട്രിപ്പ് പാതിവഴിയില്‍ ഉപേക്ഷിച്ച ശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്. ഇതോടെ മണിക്കൂറുകളോളം ദീര്‍ഘദൂര ട്രെയിനുകള്‍ വേഗം കുറച്ച് ട്രാക്ക് മാറി ഓടേണ്ടി വന്നു.

ഇന്നലെ രാവിലെ പതിനൊന്നോടെ കോട്ടയം കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലാണു സംഭവം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മാര്‍ഗമധ്യേ ഇറങ്ങിപ്പോയത്. ദീര്‍ഘദൂര ട്രെയിനുകള്‍ കടന്നു പോകുന്ന ട്രാക്കിലാണു ഗുഡ്സ് നിര്‍ത്തിയിട്ടത്. വൈകീട്ട് നാലോടെ ലോക്കോ പൈലറ്റ് എത്തിയശേഷമാണ് യാത്ര തുടര്‍ന്നത്. ഈ സമയമത്രയും കുറുപ്പന്തറയില്‍ സ്റ്റോപ്പ് ഇല്ലാത്ത ദീര്‍ഘദൂര ട്രെയിനുകള്‍ വേഗംകുറച്ചു ട്രാക്ക് മാറി ഓടേണ്ടി വന്നു.

ജോലിസമയം കഴിഞ്ഞാല്‍ ആവശ്യത്തിനു വിശ്രമിക്കാതെ ട്രെയിന്‍ ഓടിക്കരുതെന്നാണ് നിയമമെന്നും ലോക്കോ പൈലറ്റിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ആവശ്യത്തിന് ലോക്കോ പൈലറ്റുമാര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണമാകുന്നതെന്നും അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week