24.8 C
Kottayam
Thursday, June 4, 2026

മുസ്‍ലിം ജനസംഖ്യ കുതിച്ചുയരുമ്പോൾ ഇന്ത്യയിൽ അവരെന്തിന് പേടിക്കുന്നു :മന്ത്രി അനുരാഗ് ഠാക്കൂർ

Must read

ഹാമിർപുർ: രാജ്യത്ത് മുസ്‌ലിങ്ങളുടെ ജനസംഖ്യ കുതിച്ചുയരുമ്പോൾ അവരെന്തിനാണ് പേടിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ന്യൂനപക്ഷങ്ങൾ വ്യക്തമായും അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബി.ജെ.പി. ഭരണഘടന മാറ്റിയെഴുതുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും മന്ത്രി തള്ളി.

1950-നും 2015-നുമിടയിൽ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞപ്പോൾ മുസ്‌ലിങ്ങളുടേത് 43.15 ശതമാനം വർധിച്ചതായി സാമ്പത്തിക ഉപദേശകസമിതി ഈയിടെ റിപ്പോർട്ട് നൽകിയിരുന്നു. മുസ്‌ലിങ്ങൾ സുരക്ഷിതരല്ലെന്ന് ഇന്ത്യയിലെ ചിലർ പറയുന്നു. അവരുടെ ജനസംഖ്യ 45 ശതമാനം വർധിച്ചു. ഇപ്പോഴും അവർ സുരക്ഷിതരല്ലെന്ന് പറയുന്നു. അവർ എങ്ങനെയാണ് സുരക്ഷിതരാകാത്തത്.

ഞങ്ങൾക്ക് വോട്ടുചെയ്യൂവെന്ന് മുസ്‌ലിങ്ങളോട് നിർബന്ധപൂർവം പറഞ്ഞിട്ടില്ല. വോട്ടുബാങ്ക് രാഷ്ട്രീയം പയറ്റിയിട്ടുമില്ല. ഞങ്ങൾ അധികാരത്തിൽ തുടർന്നാൽ എസ്‌.സി., എസ്.ടി., ഒ.ബി.സി. സംവരണത്തിൽ മാറ്റമുണ്ടാവില്ല. എന്നാൽ, കോൺഗ്രസ് ഈ സംവരണം എടുത്തുകളഞ്ഞ് മുസ്‌ലിങ്ങൾക്ക് നൽകാനാണ് ശ്രമിക്കുന്നത്.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ 1947-ൽ 23 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ ഇപ്പോൾ രണ്ടുശതമാനംമാത്രമാണെന്നും മന്ത്രി പറഞ്ഞു.

- Advertisement -

ജനാധിപത്യത്തെ കൊലപ്പെടുത്തിയത് ഇന്ദിരാഗാന്ധിയാണെന്നും ആരെങ്കിലും ഭരണഘടനയെ തകർക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് അരവിന്ദ് കെജ്‌രിവാളാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week