25.8 C
Kottayam
Tuesday, October 1, 2024

വോട്ടെണ്ണൽ ദിനം ലോക്ക് ഡൗൺ, ഹൈക്കോടതിയിൽ ഹർജി

Must read

കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യം. ഹൈക്കോടതിയിലാണ് ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ചിരിക്കുന്നത്. മെയ്‌ ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെ ലോക്ഡൗൺ വേണമെന്നാണ് ആവശ്യം.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ഇത് കോടതി ഫയലിൽ സ്വീകരിച്ചു. സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

24 വയസിൽ വിമാന അപകടത്തിൽ കാണാതായി, 56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്തു,അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

ന്യൂഡൽഹി :: 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ...

ഇസ്രയേൽ ലെബനോനിൽ കരയുദ്ധം തുടങ്ങി, ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി...

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

Popular this week