28.2 C
Kottayam
Friday, June 5, 2026

എറണാകുളത്ത് ലോക്ക് ഡൗൺ, മൂന്ന് പഞ്ചായത്തുകള്‍ അടച്ചിടും,കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളിലും ലോക്ക്ഡൗണ്‍,3212 പേർക്ക് ഇന്ന് കൊവിഡ്

Must read

എറണാകുളം: ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. ബുധനാഴ്ച വൈകിട്ട് ആറു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഏഴു ദിവസത്തേക്കാണ് ലോക്ഡൗണ്‍ നടപ്പാക്കുക.

സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു, റൂറല്‍ എസ്.പി. എസ്. കാര്‍ത്തിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകള്‍ ഉള്‍പ്പടെയാണിത്.

മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായ എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകള്‍ അടച്ചിടും. ലക്ഷണങ്ങളുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ കൂട്ട പരിശോധനയില്‍ രോഗ തീവ്രത കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്താനായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ളത് കീഴ്മാട് പഞ്ചായത്തിലാണ്. 43% ആണ് പഞ്ചായത്തിലെ നിരക്ക്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തുക. നിയന്ത്രണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

- Advertisement -

കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. വിവാഹങ്ങള്‍ക്ക് പരമാവധി 20 പേരും മരണാനന്തര ചടങ്ങുകളില്‍ 10 പേരും മാത്രമേ ഒരു സമയം പങ്കെടുക്കാവൂ.

- Advertisement -

വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിരോധിച്ചു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്‌സല്‍ വിതരണം മാത്രമേ അനുവദിക്കൂ. അവശ്യ സര്‍വീസുകള്‍ പ്രവൃത്തിക്കാം. ജനങ്ങളുടെ ഉപജീവനം മാര്‍ഗം മുടങ്ങുന്ന വിധത്തില്‍ ജോലിക്കായി പോകുന്നവരെ തടയില്ല. ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡോ തൊഴിലുടമയുടെ കത്തോ കൈയില്‍ കരുതിയിരിക്കണം. മതപരമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ നടത്താവൂ.

റംസാന്‍ വ്രതത്തിന്റെ ഭാഗമായുള്ള നോമ്പുതുറ വീടുകളില്‍ തന്നെ നടത്തണം. പ്രാര്‍ഥനയ്ക്കു മാത്രം പള്ളിയില്‍ സാമൂഹിക അകലം പാലിച്ച് പ്രവേശിക്കുക. പള്ളികളില്‍ ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കരുത്. കണ്ടെയ്‌മെന്റ് സോണുകളിലെ വ്യവസായ ശാലകള്‍, ഫാക്ടറികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

അവിടുത്തെ തൊഴിലാളികള്‍ ഫാക്ടറി കോംപൗണ്ടില്‍ തന്നെ താമസിക്കുന്നതിന് സൗകര്യമൊരുക്കണം. ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടെയ്‌മെന്റ് സോണുകളില്‍ തൊട്ടടുത്ത ദിവസം വൈകിട്ട ആറു മുതല്‍ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. കണ്ടെന്റ്‌മെന്റ് സോണുകളില്‍ ഒരു എന്‍ട്രിയും ഒരു എക്‌സിറ്റും മാത്രമായിരിക്കും ഉണ്ടാകുക. ഇവിടെ പോലീസിന്റെ പരിശോധനയുണ്ടാകും

- Advertisement -

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുമായും ജില്ലാ കളക്ടര്‍ ആശയവിനിമയം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക്കും പങ്കെടുത്തു. കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ സഹകരണമുണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.

കൊച്ചി മേയറെ പ്രതിനിധീകരിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി.എ. ശ്രീജിത്ത്, സബ് കളക്ടര്‍ ഹാരിസ് റഷീദ്, അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, ജില്ല സര്‍വെയ്‌ലെന്‍സ് ഓഫീസര്‍ ഡോ.എസ്. ശ്രീദേവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

എറണാകുളം ജില്ലയിൽ ഇന്ന് 3212 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -81 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3083 ഉറവിടമറിയാത്തവർ-44 ആരോഗ്യ പ്രവർത്തകർ- 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 126
• തൃക്കാക്കര – 107
• വെങ്ങോല – 98
• വരാപ്പുഴ – 85
• രായമംഗലം – 65
• കളമശ്ശേരി – 63
• മരട് – 62
• ആമ്പല്ലൂർ – 55
• പള്ളുരുത്തി – 54
• കലൂർ – 52
• കടുങ്ങല്ലൂർ – 51
• പള്ളിപ്പുറം – 51
• ഫോർട്ട് കൊച്ചി – 50
• എടത്തല – 49
• പായിപ്ര – 49
• പൂതൃക്ക – 49
• ഇടപ്പള്ളി – 46
• വൈറ്റില – 43
• എളംകുന്നപ്പുഴ – 40
• ചൂർണ്ണിക്കര – 40
• ചെങ്ങമനാട് – 40
• എറണാകുളം നോർത്ത് – 38
• മലയാറ്റൂർ നീലീശ്വരം – 38
• മഴുവന്നൂർ – 38
• അങ്കമാലി – 37
• കുമ്പളം – 37
• കടവന്ത്ര – 35
• കോട്ടുവള്ളി – 35
• എളമക്കര – 34
• മൂവാറ്റുപുഴ – 33
• ആലുവ – 32
• കുഴിപ്പള്ളി – 31
• നെടുമ്പാശ്ശേരി – 31
• എറണാകുളം സൗത്ത് – 30
• നായരമ്പലം – 30
• ഉദയംപേരൂർ – 29
• വടുതല – 29
• ഏലൂർ – 28
• പനമ്പള്ളി നഗർ – 27
• പിറവം – 27
• പെരുമ്പാവൂർ – 27
• ആലങ്ങാട് – 25
• തോപ്പുംപടി – 25
• വാഴക്കുളം – 25
• ചിറ്റാറ്റുകര – 24
• ഞാറക്കൽ – 24
• തേവര – 24
• കുന്നത്തുനാട് – 23
• കൂവപ്പടി – 23
• ചെല്ലാനം – 23
• പാലാരിവട്ടം – 23
• വടവുകോട് – 23
• ആവോലി – 22
• ഐക്കരനാട് – 22
• കല്ലൂർക്കാട് – 22
• കിഴക്കമ്പലം – 22
• വടക്കേക്കര – 22
• ആരക്കുഴ – 21
• കരുമാലൂർ – 21
• കീഴ്മാട് – 21
• കൂത്താട്ടുകുളം – 20
• ചോറ്റാനിക്കര – 20
• നോർത്തുപറവൂർ – 20
• പാലക്കുഴ – 20
• മഞ്ഞള്ളൂർ – 20
• കുന്നുകര – 19
• കുമ്പളങ്ങി – 19
• തിരുമാറാടി – 19
• മുളന്തുരുത്തി – 19
• ശ്രീമൂലനഗരം – 19
• കോതമംഗലം – 18
• ചേന്ദമംഗലം – 18
• വാളകം – 17
• കാഞ്ഞൂർ – 16
• കാലടി – 16
• ചേരാനല്ലൂർ – 16
• പൈങ്ങോട്ടൂർ – 16
• പോത്താനിക്കാട് – 16
• കറുകുറ്റി – 15
• തുറവൂർ – 15
• പല്ലാരിമംഗലം – 15
• മുണ്ടംവേലി – 15
• മുളവുകാട് – 15
• വാരപ്പെട്ടി – 15
• വേങ്ങൂർ – 15
• ഇടക്കൊച്ചി – 14
• തമ്മനം – 14
• നെല്ലിക്കുഴി – 14
• പാറക്കടവ് – 14
• ഇലഞ്ഞി – 13
• ഒക്കൽ – 13
• ആയവന – 12
• പിണ്ടിമന – 12
• പുത്തൻവേലിക്കര – 12
• പോണേക്കര – 12
• വെണ്ണല – 12
• കീരംപാറ – 11
• മഞ്ഞപ്ര – 11
• മട്ടാഞ്ചേരി – 11
• അശമന്നൂർ – 10
• തിരുവാണിയൂർ – 10
• മണീട് – 10
• മാറാടി – 10
• കോട്ടപ്പടി – 9
• മൂക്കന്നൂർ – 9
• അയ്യപ്പൻകാവ് – 8
• കവളങ്ങാട് – 8
• പനയപ്പിള്ളി – 7
• ഏഴിക്കര – 6
• കടമക്കുടി – 6
• പാമ്പാകുട – 6
• രാമമംഗലം – 6
• എടക്കാട്ടുവയൽ – 5
• എളംകുളം – 5
• പച്ചാളം – 5
• പെരുമ്പടപ്പ് – 5
• അതിഥി തൊഴിലാളി – 5
• ഐ എൻ എച്ച് എസ് – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

മുടക്കുഴ,എടവനക്കാട്,കുട്ടമ്പുഴ,പൂണിത്തുറ,ചളിക്കവട്ടം,കരുവേലിപ്പടി.

• ഇന്ന് 458 പേർ രോഗ മുക്തി നേടി.

• ഇന്ന് 9595 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 512 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 43943 ആണ്.

• ഇന്ന് 242 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 229 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15372 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 44
• പി വി എസ് – 47
• ജി എച്ച് മൂവാറ്റുപുഴ- 30
• ഡി എച്ച് ആലുവ- 20
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 27
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-35
• സഞ്ജീവനി – 65
• സിയാൽ- 122
• സ്വകാര്യ ആശുപത്രികൾ – 906
• എഫ് എൽ റ്റി സികൾ – 16
• എസ് എൽ റ്റി സി കൾ-
221
• വീടുകൾ- 13839

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18584 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13856 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 701 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 439 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week