ഭാര്യയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി, രഹസ്യഭാഗത്ത് മുളകുപൊടി പുരട്ടി, തീ കൊളുത്തി കൊലപ്പെടുത്താനും ശ്രമം; ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍

ആന്ധ്രാപ്രദേശ്: യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. സംഭവത്തില്‍ കല്യാണം വെങ്കണയെന്നയാളും ഇയാളുടെ മാതാവ് മാരിയമ്മ എന്നിവരാണ് അറസ്റ്റിലായത്. പ്രതി കല്യാണം ഭാര്യ ജയമ്മ കൈ തിളച്ച എണ്ണയില്‍ മുക്കുകയും, രഹസ്യഭാഗത്ത് മുളകുപൊടി പുരട്ടുകയും ചെയ്ത ശേഷം തീകുളുത്തുകയായിരുന്നു.

ഇതിനിടെ ആയുധം ഉപയോഗിച്ച് ദേഹത്ത് പരിക്കേല്‍പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി തന്നെ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള വഴക്കാണ് ക്രൂര പീഡനത്തില്‍ കലാശിച്ചത്.

10 വര്‍ഷം മുമ്പായിരുന്നു വെങ്കണ്ണയും തെലങ്കാനയിലെ ഭദ്രാചലം സ്വദേശിനിയായ ജയമ്മയും തമ്മിലുള്ള വിവാഹം. അവിഹിത ബന്ധം ആരോപിച്ച് രണ്ട് വര്‍ഷമായി ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ജയമ്മയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. മദ്യപാനിയായ കല്യാണം വെങ്കണ്ണ മാതാവിന്റെ പിന്തുണയോടെയാണ് പീഡനം നടത്തിയിരുന്നത്.

കഴിഞ്ഞ മൂന്നിന് വെങ്കണ്ണ ജയമ്മയുടെ വലത്തേ കൈ തിളച്ച എണ്ണയില്‍ മുക്കി. തുടര്‍ന്ന് പിറ്റേദിവസം ജയമ്മ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിപ്പോയി. തുടര്‍ന്ന്, വെങ്കണ്ണ ഏപ്രില്‍ അഞ്ചിന് ജയമ്മയെ തിരികെ കൊണ്ടുവന്നു. ശേഷം നരസിംഹപുരം ഗ്രാമത്തിന് സമീപമുള്ള വനപ്രദേശത്തില്‍ വെച്ച് പ്രതി ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.

വീട്ടില്‍ കൊണ്ടുവന്ന് കൈകള്‍ കൂട്ടിക്കെട്ടിയ പ്രതി ജയമ്മയുടെ രഹസ്യഭാഗത്ത് മുളകുപൊടി തേച്ചു.ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ടോടിയ യുവതി സ്വന്തം വീട്ടിലെത്തി. ഇതിനിടെ വെങ്കണ്ണയും അമ്മയും അവിടെഎത്തുകയും ജയമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News