തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവു സംബന്ധിച്ച കേരളത്തിന്റെ തീരുമാനം നാളെ. സംസ്ഥാനന്തര യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിര്‍ദേശത്തോട് വിയോജിപ്പെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിനകത്ത് നാളെ മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. പുതിയ അധ്യയന വര്‍ഷത്തിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും നാളെ തുടക്കമാകും.
രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിര്‍ദേശം അതേപടി നടപ്പാക്കാനിടയില്ല. സംസ്ഥാനാന്തര യാത്രക്ക് പാസ് വേണമെന്ന നിലപാടില്‍ കേരളം ഉറച്ചു നില്‍ക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് നാളെ ട്രെയിനുകള്‍ ഓടിത്തുടങ്ങും. തിരുവനന്തപുരത്തു നിന്നും കണ്ണൂരിനും കോഴിക്കോടിനുമുള്ള ജനശതാബ്ദി എക്സ്പ്രസുകള്‍, തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ദീന്‍ മംഗള, തുരന്തോ എക്സ്പ്രസുകള്‍ ,തിരുവനന്തപുരം എറണാകുളം എന്നീ ട്രെയിനുകളാണ് നാളെ ഓടുക.