home bannerKeralaNews
റാന്നിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ വീടിന് നേരെ ആക്രമണം
പത്തനംതിട്ട: റാന്നിയില്‍ മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളുടെ വീടിനു നേരെ ആക്രമണം. കെ.എം ജോസഫ് എന്നയാളുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി 11 ന് ആയിരുന്നു ആക്രമണം.
ഹൃദ്രോഗിയായ ജോസഫ് ഇന്‍ഡോറില്‍ ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. ശനിയാഴ്ച രാത്രി 10 ന് ആണ് ജോസഫ് വീട്ടിലെത്തിയത്. ആക്രമണത്തില്‍ ജോസഫിന്റെ ഭാര്യയുടെ കാലിന് പരിക്കേറ്റു. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. നാട്ടുകാര്‍ ഉണര്‍ന്ന് എത്തിയതോടെയാണ് അക്രമികള്‍ കടന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News