29.4 C
Kottayam
Saturday, June 6, 2026

ഡബ്ല്യൂ.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും

Must read

തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങും. ഡബ്ല്യൂ.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. രോഗബാധ ജനസംഖ്യാ അനുപാതം 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കി തുടങ്ങും. 52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളിലാണ് നിലവില്‍ നിയന്ത്രണം ഉള്ളത്. ഐ.പി.ആര്‍. 14-ല്‍ ഏറെയുള്ള ജില്ലകളില്‍ മൈക്രോ-കണ്ടെയിന്‍മെന്റ് സോണുകള്‍ 50 ശതമാനത്തില്‍ അധികം വര്‍ധിപ്പിക്കും.

അതേസമയം കോഴിക്കോട് ജില്ലയില്‍ രോഗ വ്യാപനം ഉയരുകയാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലെത്തി. ഇളവുകള്‍ തുടരുന്നതിനാല്‍ രോഗവ്യാപനം ഇനിയും ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആര്‍ആര്‍ടികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ വിശദമായി പരിശോധിച്ചിതിന് ശേഷമേ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇനി മുതല്‍ ഇളവ് അനുവദിക്കൂ.

2000ത്തിന് മുകളിലാണ് കോഴിക്കോട്ടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ ആദ്യ മുന്ന് ജില്ലകളില്‍ ഒന്ന് കോഴിക്കോടാണ്. ഇന്നലെ ടിപിആര്‍ നിരക്ക് ഉയര്‍ന്ന് 20 ശതമാനം കടന്ന് 20.12ലെത്തി. 2335 പേര്‍ക്ക് കൊവിഡ് സ്ഥീരികരിക്കുകയും ചെയ്തു. നിലവിലെ നിയന്ത്രണങ്ങളില്‍ നിന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശമായി നടപ്പിലാക്കുമ്പോഴും രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇതോടെ ബദല്‍മാര്‍ഗം തേടുകയാണ് ജില്ലാ ഭരണകൂടവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week