25.5 C
Kottayam
Saturday, May 18, 2024

‘നാട്ടില്‍ വന്നാല്‍ ഞാന്‍ വണ്ടി മോഡിഫിക്കേഷന്‍ ചെയ്യും’; മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് യൂട്യൂബ് വ്‌ളോഗര്‍ മല്ലു

Must read

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് യൂട്യൂബ് വ്‌ളോഗര്‍മാരായ സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വാഹനങ്ങളുടെ മോഡിഫിക്കേഷനാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഇപ്പോഴിതാ യൂട്യൂബിലെ തന്നെ മറ്റൊരു വ്‌ളോഗറായ മല്ലു ട്രാവലറിന്റെ ഒരു പഴയ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് വീഡിയോ.

‘വണ്ടി ഞാന്‍ മോഡിഫിക്കേഷന്‍ ചെയ്യും. വണ്ടി പൈസയും ടാക്സും കൊടുത്ത് മേടിച്ചിട്ട് മോഡിഫിക്കേഷന്‍ ചെയ്യാന്‍ എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാന്‍ പറ. നാട്ടില്‍ വന്ന് പച്ചയ്ക്ക് ഞാന്‍ ചെയ്യും. ബാക്കി വരുന്നിടത്തുവച്ച് കാണാം. ഞാന്‍ ആ വണ്ടി എറണാകുളത്തേക്ക് ഓട്ടിയിട്ട് തന്നെ പോകും. ആ വണ്ടിയുടെ ഏകദേശം എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്.

അഞ്ച് രാജ്യങ്ങളില്‍ ഓടിയിട്ട് പിടിച്ചിട്ടില്ല. എന്നിട്ടല്ലേ, സേഫ്റ്റിയുടെ കാര്യാണേല്‍ ഇത്രയും രാജ്യങ്ങളിലോടിയിട്ടും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. വണ്ടി മോഡിഫൈ ചെയ്യുന്നത് മോര്‍ കംഫര്‍ട്ടിനും, മോര്‍ സേഫ്റ്റിയ്ക്കും വേണ്ടിയാണ്. വണ്ടി മോഡിഫിക്കേഷന്‍ എന്നും പറഞ്ഞ് എംവിഡി പിടിച്ചാല്‍ തീര്‍ന്നു അതോടെ, കുടുംബം വിറ്റാണെങ്കിലും ഞാന്‍ ഓനിക്കെതിരെ കേസുകൊടുക്കും’- എന്നാണ് വീഡിയോയില്‍ മല്ലു ട്രാവലര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week