തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങും. ഡബ്ല്യൂ.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. രോഗബാധ ജനസംഖ്യാ അനുപാതം 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കി തുടങ്ങും. 52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളിലാണ് നിലവില്‍ നിയന്ത്രണം ഉള്ളത്. ഐ.പി.ആര്‍. 14-ല്‍ ഏറെയുള്ള ജില്ലകളില്‍ മൈക്രോ-കണ്ടെയിന്‍മെന്റ് സോണുകള്‍ 50 ശതമാനത്തില്‍ അധികം വര്‍ധിപ്പിക്കും.
അതേസമയം കോഴിക്കോട് ജില്ലയില്‍ രോഗ വ്യാപനം ഉയരുകയാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലെത്തി. ഇളവുകള്‍ തുടരുന്നതിനാല്‍ രോഗവ്യാപനം ഇനിയും ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആര്‍ആര്‍ടികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ വിശദമായി പരിശോധിച്ചിതിന് ശേഷമേ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇനി മുതല്‍ ഇളവ് അനുവദിക്കൂ.
2000ത്തിന് മുകളിലാണ് കോഴിക്കോട്ടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ ആദ്യ മുന്ന് ജില്ലകളില്‍ ഒന്ന് കോഴിക്കോടാണ്. ഇന്നലെ ടിപിആര്‍ നിരക്ക് ഉയര്‍ന്ന് 20 ശതമാനം കടന്ന് 20.12ലെത്തി. 2335 പേര്‍ക്ക് കൊവിഡ് സ്ഥീരികരിക്കുകയും ചെയ്തു. നിലവിലെ നിയന്ത്രണങ്ങളില്‍ നിന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശമായി നടപ്പിലാക്കുമ്പോഴും രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇതോടെ ബദല്‍മാര്‍ഗം തേടുകയാണ് ജില്ലാ ഭരണകൂടവും.