തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തും. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തി ഡിസംബര്‍ പകുതിക്കു മുന്‍പായി ഭരണസമിതികള്‍ അധികാരമേല്‍ക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന.
ഏഴു ജില്ലകളില്‍ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ഏഴു ജില്ലകള്‍ രണ്ടാം ഘട്ടത്തിലും എന്ന വിധത്തില്‍ വോട്ടെടുപ്പ് നടത്താനാണ് പരിഗണിക്കുന്നത്. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിക്കല്‍ അടക്കമുള്ളവ അന്തിമഘട്ടത്തിലാണ്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11-ന് പുതിയ ഭരണസമിതി നിലവില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന തരത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കാന്‍ സര്‍വക്ഷിയോഗം തീരുമാനിച്ചിരുന്നു.