കത്തിലാങ്കൽപടി:തണൽ കർഷകർ കൂട്ടത്തിന്റെ നാട്ടുചന്തയ്ക്ക് തുടക്കമായി.കർഷകർ ആവേശപൂർവ്വം എത്തി ഉൽപ്പന്നങ്ങൾ എല്ലാം രണ്ടു മണിക്കൂറിനകംവിറ്റഴിച്ച് ഗംഭീര തുടക്കം,പച്ചക്കറികൾ വീട്ടിൽ വളർത്തിയ മീൻ,ചേന,ചേമ്പ്,കാച്ചിൽ,വാഴക്കുല,കണ്ണിമാങ്ങ,തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കെത്തി.
കർഷകർ വീടുകളിൽ തയ്യാറാക്കിയ അച്ചാർ,പഴച്ചാർ,പലഹാരങ്ങൾ,തേൻ എന്നിവയും വിറ്റഴിഞ്ഞു.ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ആൻറണി മാർട്ടിൻ വൈസ് പ്രസിഡണ്ട് ഷോളി ഏർത്തയിൽ നിന്ന് ഏറ്റുവാങ്ങി ആദ്യവില്പന നിർവഹിച്ചു.ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് അഭിലാഷ് ചന്ദ്രൻ,ചിറക്കടവ് ഗ്രാമപഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ സുരേഷ് നായർ എന്നിവർ അധ്യക്ഷതവഹിച്ചു.
പ്രസിഡണ്ട് നിഥിൻ ചക്കാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായ കുഞ്ഞുഞ്ഞമ്മ വടക്കയിൽ,തൊമ്മച്ചൻ കൈപ്പട്ശ്ശേരി,ജോഡ്‌വിൻജെയിംസ്,ജുവൽ ജെയിംസ് എന്നിവർ നേതൃത്വം നൽകി.