28.1 C
Kottayam
Sunday, June 7, 2026

കുഞ്ഞുമോളുടെ സ്നേഹാഭിവാദ്യം …. പൊലീസ് മാമ’നെ ഞെട്ടിച്ച് നേഹക്കുട്ടി; വീഡിയോ പങ്കിട്ട് കേരളാ പൊലീസ്

Must read

ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും പക്ഷേ നമ്മെ സ്പര്‍ശിക്കണമെന്നില്ല. ചില വീഡിയോകള്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കാതെ കടന്നുപോവുകയേ ഇല്ല. കുഞ്ഞുങ്ങളുടെ വീഡിയോകളെല്ലാം ഇത്തരത്തിലുള്ളവയാണ്. കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളും സംസാരവുമെല്ലാം ആരെയും ആകര്‍ഷിക്കുന്നതാണ്. 

തിരക്കുപിടിച്ച ഒരു ദിവസത്തിന്‍റെ മാനസികസമ്മര്‍ദ്ദമകറ്റുന്നതിന് പലരും കുഞ്ഞുങ്ങളുടെ വീഡിയോകളെ ആശ്രയിക്കാറ് പോലുമുണ്ട്. അത്തരത്തില്‍ നമ്മെ സ്പര്‍ശിക്കുന്ന, സന്തോഷം കൊണ്ട് നമ്മുടെ ഉള്ള് നിറയ്ക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ കേരളാ പൊലീസ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്. 

പൂവാര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ബിജുവാണ് വീഡിയോയിലുള്ളത്. ഇദ്ദേഹം ഒരാളുമായി സംസാരിച്ചുനില്‍ക്കവേ ഒരു കൊച്ചുപെണ്‍കുട്ടി ഓടി, ഇദ്ദേഹത്തിനരികില്‍ വന്ന് സല്യൂട്ട് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. നേഹ എന്നാണ് ഈ മിടുക്കിയുടെ പേര്. 

സംസാരിച്ചുനില്‍ക്കുന്ന സിഐയുടെ അരികിലേക്ക് അപ്രതീക്ഷിതമായാണ് നേഹക്കുട്ടി ചിരിച്ചുകൊണ്ട് ഓടിയെത്തുന്നത്. എന്താണെന്ന് മനസിലാക്കാൻ അദ്ദേഹം അല്‍പസമയമെടുക്കുമ്പോഴേക്ക് നേഹക്കുട്ടി തന്‍റെ സല്യൂട്ട് പാസാക്കി. ഉടൻ തന്നെ ആ സല്യൂട്ട് സ്വീകരിക്കുകയാണ് സിഐയും. ഏറെ ഹൃദ്യമായൊരു രംഗം തന്നെയാണിതെന്ന് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്തിരിക്കുന്നു. 

- Advertisement -

അത്രയും ആത്മാര്‍ത്ഥമായും സന്തോഷത്തോടും കൂടിയാണ് കുഞ്ഞ് നേഹ ഇത് ചെയ്യുന്നതെന്നും അത് അവളുടെ ശരീരഭാഷയില്‍ നിന്നും ചിരിയില്‍ നിന്നും തന്നെ വ്യക്തമാണെന്നും കമന്‍റുകളില്‍ ഏവരും കുറിച്ചിരിക്കുന്നു. മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week