28.1 C
Kottayam
Sunday, June 7, 2026

ഒരു കുഴപ്പവുമില്ല, ആരോഗ്യത്തോടെയിരിക്കുന്നു; അന്തരിച്ചെന്ന വാർത്ത തള്ളി നടൻ കോട്ട ശ്രീനിവാസ

Must read

ഹൈദരാബാദ്: താന്‍ അന്തരിച്ചെന്ന വാര്‍ത്തകള്‍ തള്ളി തെന്നിന്ത്യയിലെ മുതിര്‍ന്ന നടന്‍ കോട്ട ശ്രീനിവാസ റാവു. തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം അറിയിച്ചു.

വ്യാജമരണവാര്‍ത്ത പടര്‍ന്നതിനേ തുടര്‍ന്നാണ് അദ്ദേഹം വീഡിയോയുമായി രംഗത്തെത്തിയത്. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും ആരാധകരോടും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആളുകളുടെ ജീവിതംവെച്ച് കളിക്കരുതെന്നും റാവു ആവശ്യപ്പെട്ടു.

“എന്റെ മരണം ചിലര്‍ പ്രഖ്യാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. മരണവാര്‍ത്തയറിഞ്ഞുവരുന്ന പ്രധാനപ്പെട്ടയാളുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പത്ത് പോലീസുദ്യോഗസ്ഥരാണ് എന്റെ വസതിയിലേക്ക് വന്നത്. വ്യാജമരണവാര്‍ത്തകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു.” അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

നിരവധി തെലുങ്ക് ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും പ്രശസ്തി നേടിയ നടനാണ് കോട്ട ശ്രീനിവാസ റാവു. തമിഴില്‍ വിക്രം നായകനായ ‘സാമി’യിലെ പെരുമാള്‍ പിച്ചൈ, വിജയ് ചിത്രം ‘തിരുപ്പാച്ചി’യിലെ സണിയന്‍ സഗഡൈ എന്നീ വില്ലന്‍വേഷങ്ങള്‍ ഏറെ കയ്യടി നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week