ഗുവാഹത്തി: രാജ്യത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെ അസമിലും മേഘാലയിലും മദ്യശാലകള്‍ തുറക്കുന്നു. ഇരു സംസ്ഥാനങ്ങളിലും തിങ്കളാഴ്ച മുതല്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് എക്സൈസ് വകുപ്പ് ഞായറാഴ്ച വ്യക്തമാക്കി.
<p>അസമില്‍ മദ്യശാലകള്‍, മൊത്തക്കച്ചവട പൊതുവിതരണ ശാലകള്‍, ബോട്ട്ലിങ് പ്ലാന്റുകള്‍, ഡിസ്റ്റിലറികള്‍, മദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും ഏഴ് മണിക്കൂറാകും ഇവയുടെ പ്രവര്‍ത്തന സമയം.</p>
<p>മേഘാലയില്‍ മദ്യശാലകളും മൊത്തക്കച്ചവട പൊതുവിതരണ ശാലകളും ഒന്‍പതു മണി മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കും. തൃറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങങളില്‍ സാമൂഹിക അകലവും എത്തുന്നവരുടെ കൈകളുടെ ശുചിത്വരും ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ വ്യകതമാക്കി.</p>
<p>മദ്യശാലകള്‍ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവര്‍ത്തിക്കകുക. പരമാവധി ജീവനക്കാരെ കുറച്ചു കൊണ്ടാണ് ഇവ പ്രവര്‍ത്തിപ്പിക്കുക. മദ്യശാലകള്‍ക്കു മുന്നില്‍ ഉപഭോക്താക്കള്‍ക്കു സാനിറ്റൈസറുകള്‍ നല്‍കുമെന്നും അസം വ്യക്തമാക്കിയിട്ടുണ്ട്. മേഘാലയില്‍ ഇതഫുവരെ കോവിഡ് 19 കേസ് സ്ഥിരീകരിച്ചിട്ടില്ല. അസമില്‍ ഇതുവരെ 29 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു.</p>