KeralaNews

മദ്യ വില്‍പ്പന കുറഞ്ഞു; ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോയുടെ കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി: മദ്യവരുമാനത്തില്‍ കുറവ് സംഭവിച്ച ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ബെവ്‌കോ. പ്രതിദിനം ആറ് ലക്ഷം രൂപയില്‍ താഴെ മാത്രം വരുമാനം ലഭിക്കുന്ന 30 വില്‍പ്പനശാലകളുടെ ചുമതലക്കാര്‍ക്കാണ് നോട്ടീസ് അയച്ചത്. അശ്രദ്ധയും മേല്‍നോട്ടക്കുറവുമാണ് വില്‍പ്പന കുറയാന്‍ കാരണമെന്ന് നോട്ടീസില്‍ പറയുന്നു.

തൊടുപുഴ, കൊട്ടാരക്കര, പെരുമ്പാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, ചാലക്കുടി , അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ബറ്റത്തൂര്‍, തൃപ്പൂണിത്തറ വെയര്‍ഹൗസുകള്‍ക്ക് കീഴിലുളള ഔട്ട്‌ലെറ്റുകളിലാണ് മദ്യവില്‍പനയില്‍ കുറവ് സംഭവിച്ചത്. ഈ ഔട്ട്‌ലെറ്റുകളുടെ മാനേജര്‍മാര്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ അയച്ച നോട്ടീസില്‍ പറയുന്നത്.

ബാറുകളെ സഹായിക്കാന്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ പൂഴ്ത്തിവെച്ച് ജീവനക്കാര്‍ കച്ചവടം കുറയ്ക്കുന്നുണ്ടോ എന്ന സംശയമുണ്ട്. പ്രതിദിന വില്‍പ്പന ആറ് ലക്ഷം രൂപ കടന്നില്ലെങ്കില്‍ നഷ്ടമാണെന്നാണ് ബെവ്‌കോയുടെ വിശദീകരണം.

എന്നാല്‍ നേരത്തെ നല്ല വില്‍പ്പനയുണ്ടായിരുന്ന കടകളുടെ സ്ഥലം മാറ്റിയതാണ് വില്‍പന കുറയാന്‍ കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഓഡിറ്റ് വിഭാഗത്തിലെയടക്കം ഉന്നതോദ്യോഗസ്ഥര്‍ ഇടപെട്ടാണ് കടകളുടെ ലൊക്കേഷന്‍ മാറ്റിയതെന്നും ആക്ഷേപമുണ്ട്. മദ്യത്തിന്റെ വില കൂട്ടിയതും വില്‍പ്പന കുറയാന്‍ കാരണമായതായി ജീവനക്കാര്‍
ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button