24.3 C
Kottayam
Saturday, June 6, 2026

പത്താം നമ്പറില്ല,മെസിയുടെ പുതിയ ജഴ്സി പ്രഖ്യാപിച്ച് പി.എസ്.ജി

Must read

പാരിസ്:രണ്ട് പതിറ്റാണ്ടായി ബാഴ്‌സലോണയുടെ നെടും തൂണായി പ്രവര്‍ത്തിച്ച, കരിയര്‍ അവിടെ തന്നെ അവസാനിക്കാന്‍ ആഗ്രഹിച്ചിരുന്ന ലയണല്‍ മെസി ബാഴ്സ വിടുകയാണെന്ന വാര്‍ത്ത ലോകമൊട്ടാകെയുള്ള ആരാധകരെ തീര്‍ത്തും നിരാശയിലാഴ്ത്തിയിരുന്നു. മെസിയുടെ സൈനിങ് പൂര്‍ത്തിയാക്കിയത് പി എസ് ജി പ്രഖ്യാപിച്ചതോടെ താരത്തിന്റെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.

രണ്ടു വര്‍ഷത്തെ കരാറിലാണ് മെസിയെ പിഎസ്ജി സ്വന്തം തട്ടകത്തില്‍ എത്തിച്ചത്. എന്നാല്‍ ഇത് ഒരുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം താരം പി എസ് ജിയില്‍ അണിയുന്ന ജേഴ്സി നമ്പര്‍ ഏവരുടെയും നെറ്റി ചുളിപ്പിക്കുന്നതായിരുന്നു. ഫ്രാന്‍സില്‍ ബാക്കപ്പ് ഗോള്‍കീപ്പര്‍മാര്‍ അണിയുന്ന മുപ്പതാം നമ്പര്‍ ജേഴ്സിയാണ് മെസി പി എസ് ജിയില്‍ തിരഞ്ഞെടുത്തത്.

മെസി പി എസ് ജിയിലേക്ക് മാറുമ്പോള്‍ താരം ഏത് ജേഴ്‌സി നമ്പര്‍ ധരിച്ചായിരിക്കും കളിക്കുക എന്നത് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയമായിരുന്നു. പി എസ് ജിയുടെ പത്താം നമ്പര്‍ ജേഴ്സി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ മെസി 19ആം നമ്പര്‍ ജേഴ്സി തിരഞ്ഞെടുക്കും എന്നാണു ആരാധകര്‍ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ മെസി മുപ്പതാം നമ്പര്‍ ആണ് തിരഞ്ഞെടുക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ വരികയും പിന്നീട് പി എസ് ജി അത് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

ബാഴ്സലോണയില്‍ മെസി കരിയര്‍ ആരംഭിച്ചത് 30ആം നമ്പര്‍ ജേഴ്സിയിലാണ്. പിന്നീട് 2006 ലാണ് മെസിക്ക് 19ആം നമ്പര്‍ ജേഴ്സി ലഭിക്കുന്നത്. ബാഴ്സയില്‍ നിന്ന് റൊണാള്‍ഡീനോ പോയ ശേഷം പത്താം നമ്പര്‍ ജേഴ്സി മെസിക്ക് ലഭിക്കുകയായിരുന്നു. 2008 മുതലാണ് മെസി ബാഴ്സയില്‍ പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞ് കളിക്കാന്‍ തുടങ്ങിയത്. അര്‍ജന്റീനയിലും മെസിയുടെ ജേഴ്സി പത്താം നമ്പര്‍ തന്നെ. പി എസ് ജി യില്‍ മെസി കരിയര്‍ അവസാനിപ്പിക്കുമെന്നും ബാഴ്സയില്‍ തുടക്കം കുറിച്ച 30ആം നമ്പര്‍ ജേഴ്സി ധരിച്ച് തന്നെ സൂപ്പര്‍താരം തന്റെ വിടവാങ്ങല്‍ മത്സരം കളിക്കുമെന്നുമാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

- Advertisement -

21 വര്‍ഷം മുമ്പ് പതിമൂന്നാം വയസില്‍ ബാഴ്‌സ അക്കാദമിയിലെത്തിയ മെസ്സി, മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. കറ്റാലന്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസ്സിയാണ്. 778 കളികളില്‍ നന്ന് 672 ഗോള്‍. ഇക്കാലയളവില്‍ 10 സ്പാനിഷ് ലീഗും 4 ചാമ്പ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസ്സിയുടെ മികവില്‍ ബാഴ്‌സ സ്വന്തമാക്കിയത്. ബാഴ്‌സയുടെ കുപ്പായത്തില്‍ മാത്രം തിളങ്ങുന്നവെന്ന വിമര്‍ശനങ്ങള്‍ക്കിടെ മെസ്സി കോപ്പ അമേരിക്ക കിരീടം നേടിയത് കഴിഞ്ഞ മാസമാണ്. ക്ലബ് വിടാനുള്ള ആഗ്രഹം ഒരു വര്‍ഷം മുമ്പ് തന്നെ മെസ്സി പ്രകടിപ്പിച്ചിരുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week