27.4 C
Kottayam
Thursday, June 4, 2026

ഇങ്ങനൊരു വിവാഹം ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചത്, ചിത്രങ്ങള്‍ പങ്ക് വെച്ച് ലിയോണ

Must read

കൊച്ചി വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ലിയോണ ലിഷോയ്. ‘ആന്‍മരിയ കലിപ്പിലാണ്’, ‘മായാനദി’, മറഡോണ’, ‘അതിരന്‍’, ‘ഇഷ്‌ക്’ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലിയോണ. സോഷ്യല്‍ മീഡിയയില്‍ ലിയോണ പങ്കു വെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ‘ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചത് ഇതു പോലെയുള്ള വിവാഹം ആയിരുന്നു’ എന്നു പറഞ്ഞാണ് ലിയോണ സഹോദരന്‍ ലയണല്‍ ലിഷോയുടെ വിവാഹചിത്രങ്ങള്‍ പങ്ക് വെച്ചത്.

നവംബര്‍ 25നായിരുന്നു ലയണലും താനിയയും തമ്മിലുള്ള വിവാഹം. 26ന് ആതിരപ്പള്ളിയില്‍ വെച്ച് റിസപ്ഷനും നടത്തി. പ്രകൃതിയോട് ഇണങ്ങി വളരെ മനോഹരമായി ആയിരുന്നു റിസപ്ഷന്‍. ‘ഞങ്ങളെപ്പോഴും ആഗ്രഹിച്ചതുപോലെയായിരുന്നു ഇത്, പ്രകൃതിയോടിണങ്ങി, ലാളിത്യത്തോടെ, നല്ല സംഗീതം, പ്രിയപ്പെട്ടവരുടെ സാന്നിധ്യം, ധാരാളം ഫണ്‍, എന്നായിരുന്നു ലിയോണ പറഞ്ഞത്. നിരവധി സീരിയലുകളിലും സിനിമകളിലും നല്ല കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട ലിഷോയിയുടെ മകളാണ് ലിയോണ. റെജി നായര്‍ സംവിധാനം ചെയ്ത ‘കലികാലം’എന്ന സിനിമയിലെത്തിയ ലിയോണ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week