രാജ്യത്ത് 24 മണിക്കൂറിനിടെ 41,810 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 93,92,920 ആയി. ഒറ്റ ദിവസം 496 പേര്‍ മരിച്ചതോടെ ആകെ മരണം 1,36,696.

നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,53,956 പേര്‍ ചികിത്സയിലാണ്. 24 മണിക്കൂറിനിടെ 42,298 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തര്‍ 88,02,267. ശനിയാഴ്ച മാത്രം 12,83,449 സാംപിളുകള്‍ പരിശോധിച്ചു. ഇതോടെ രാജ്യത്ത് ആകെ 13,95,03,803 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News