എല്ലാം മാറ്റിമറിച്ചത് മീശമാധവൻ; വിവാഹബന്ധം വേർപിരിയുന്നതുവരെ ദിലീപ് മഞ്ജുവിനെ ഭീഷണിപ്പെടുത്തി; പല സ്ഥലത്തു വെച്ചും നേരിട്ട് ഇതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്! കാവ്യയെ ദിലീപിന് ഭയം, പിന്നിൽ ആ ഒരൊറ്റ കാരണം മാത്രം.. വെളിപ്പെടുത്തൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ ദിലീപിനെയും കാവ്യയേയും കുറിച്ച് സിനിമ മേഖലയിൽ ഉള്ളവർ തന്നെ പല നിർണ്ണായക വെളിപ്പെടുത്തലും നടത്തുകയാണ് ചെയ്യുന്നത്. അങ്ങനെ പലതും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്.
മഞ്ജു വാര്യർ മീനാക്ഷിയെ പ്രസവിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞതായി കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീർ കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഓൺലൈൻ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് വീണ്ടും സജീവമാകുമ്പോഴാണ് ഈ വെളിപ്പെടുത്തൽ. അതിന് പിന്നാലെ വീണ്ടും ചില തുറന്ന് പറച്ചിൽ അദ്ദേഹം നടത്തിയിരിക്കുകയാണ്.
ചേച്ചി ചേച്ചി എന്ന് വിളിച്ച് പിന്നാലെ കൂടിയ കാവ്യാമാധവൻ മഞ്ജുവിന്റെ ഭർത്താവായ ദിലീപിനെ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. അനുജത്തിക്ക് തുല്യം കാവ്യയെ സ്നേഹിച്ച മഞ്ജുവിനെ സിനിമാ മേഖലയിൽ ഒരിടത്തും നടക്കാത്ത രീതിയിൽ കാവ്യ ചതിക്കുകയായിരുന്നു. നടി സീമയുടെ ചങ്ങാതിമാർ ഒരിക്കലും ഐ.വി. ശശിയെ ലൈംഗിക പങ്കാളിയാക്കാൻ ശ്രമിച്ചിരുന്നില്ലെന്ന് കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീർ വെളിപ്പെടുത്തി. അവർ തമ്മിലുള്ള ബന്ധം തീർത്തും സുതാര്യമായിരുന്നു. സീമയെ വിചാരിച്ചാണ് മറ്റ് നടിമാർ അത്തരത്തിൽ പെരുമാറാതിരുന്നത്. എന്നാൽ ദിലീപ് വിഷയത്തിൽ അതുണ്ടായിരുന്നില്ലെന്ന് ലിബർട്ടി ബഷീർ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…
മഞ്ജുവിന്റെ ഭർത്താവ് എന്ന നിലയിൽ ദിലീപിനെ അവൾക്ക് ഭയമായിരുന്നു. വിവാഹബന്ധം വേർപിരിയുന്നതുവരെ മഞ്ജുവിനെ ദിലീപ് ഭീഷണിപ്പെടുത്തിയായിരുന്നു നിർത്തിയത്. എന്നാൽ കാവ്യയെ ദിലീപിന് പേടിയായിരുന്നു. പല സ്ഥലത്തു വെച്ചും എനിക്ക് നേരിട്ട് ഇതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാവ്യയുടെ സാമ്പത്തിക ശേഷിയും മറ്റുമായിരിക്കാം അതിന് കാരണം. ഇപ്പോഴും ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യക്ക് സിനിമാ മേഖലയിൽ നിന്നും പുറത്ത് നിന്നും ആർക്കും നല്ല മാർക്ക് കൊടുക്കാനാവില്ല.
കാവ്യയുമായി തമിഴ്‌നാട്ടിലെ പോലെ ചിന്നവീട് ബന്ധം കൊണ്ടു നടക്കാനായിരുന്നു ദീലീപ് ഉദ്ദേശിച്ചിരുന്നത്. കാവ്യയെ ഭയന്ന് അത് നടന്നില്ല. മീശമാധവൻ ഉൾപ്പെടെയുള്ള പടങ്ങളിൽ ഒന്നിച്ച് അഭിനയിച്ചതോടെ ദിലീപും കാവ്യയും തമ്മിൽ ബന്ധം വളർന്നു. അങ്ങിനെയാണ് അവർ തമ്മിലുള്ള അടുപ്പത്തിന് പുതിയ മാനങ്ങൾ ഉണ്ടായത്. സിനിമയിൽ സീനിയറും കാവ്യയെ സ്വന്തം അനുജത്തിയായി കൊണ്ടു നടന്നതുമായ മഞ്ജുവിന്റെ ഭർത്താവിനെ തട്ടിയെടുത്തത് സിനിമാ മേഖലയിൽ നടാടെയാണ്. മഞ്ജുവുമായി ദിലീപ് വിവാഹബന്ധം വേർപെടുത്തിയിട്ടുണ്ടെങ്കിൽ ഇത്രയും പ്രശ്നമുണ്ടാവുമായിരുന്നില്ല.
മീശമാധവന്റെ 125 ാം ദിവസം എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ മഞ്ജു കുട്ടിയെ മടിയിലിരുത്തി കരയുകയായിരുന്നു. പുലർച്ചേ ഒന്നര മണിയോടെയായിരുന്നു സംഭവം. കാര്യമന്വേഷിച്ച എന്നോട് ചേട്ടനെ കാണാനില്ലെന്ന് അവൾ പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന മീനാക്ഷിയെ വീട്ടിലെത്തിക്കാൻ ഞാൻ ദിലീപിനോട് പറഞ്ഞു. ഈ സമയം ദിലീപും കാവ്യയും ഹോട്ടലിലെ ബാത്ത്റൂമിനകത്തായിരുന്നു. മഞ്ജുവിന് ദൈവം തുണയുണ്ട്. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യാത്തതിനാൽ അവൾ ശക്തമായി ചലിച്ചിത്ര രംഗത്ത് തുടരുകയാണ്.
ദിലീപിന്റെ വിശ്വസ്തനായി കൂടെ നിന്ന ഒരു മുസ്ലിം ഡ്രൈവറുണ്ടായിരുന്നു. മഞ്ജുവിനെ ഒഴിവാക്കുന്ന സമയത്ത് ഡ്രൈവറേയും ഒഴിവാക്കി. മഞ്ജുവിന്റെ പക്ഷത്ത് നിന്നു എന്ന സംശയത്തിലാണ് ഒരു കാരണവുമില്ലാതെ അയാളെ പിരിച്ചു വിട്ടത്. ഇക്കാര്യം പൊലീസ് അന്വേഷണത്തിൽ വരണമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.