29.3 C
Kottayam
Wednesday, October 2, 2024

യുവതി ട്രെയിനില്‍ കയറി, മറ്റാര്‍ക്കും കയറാനായില്ല; ഓട്ടോ പിടിച്ച് അടുത്ത സ്റ്റേഷനിലേക്ക് പുറപ്പെട്ട കുടുംബത്തെ ലെവല്‍ക്രോസ് ഗേറ്റ് കീപ്പര്‍ പൂട്ടിയിട്ടതായി പരാതി

Must read

വര്‍ക്കല: ട്രെയിന്‍ അടുത്ത സ്റ്റേഷന്‍ വിടുന്നതിനു മുമ്പ് എത്താനായി ഓട്ടോയില്‍ പോകുകയായിരുന്ന കുടുംബത്തെ റെയില്‍വേ ഗേറ്റില്‍ പൂട്ടിയിട്ടതായി പരാതി. ട്രെയിന്‍ പോയിട്ടും ഗേറ്റ് തുറക്കാന്‍ വൈകിയത് ഓട്ടോഡ്രൈവര്‍ ചോദ്യം ചെയ്തതിനാണ് ഓട്ടോറിക്ഷയെയും യാത്രക്കാരെയും ഗേറ്റ് കീപ്പര്‍ ലെവല്‍ക്രോസിനുള്ളില്‍ പൂട്ടിയിട്ടത്.
വര്‍ക്കല പുന്നമൂട് റെയില്‍വേ ഗേറ്റില്‍ ബുധനാഴ്ച രാവിലെ 4.30-ഓടെയായിരുന്നു സംഭവം. വര്‍ക്കല സ്വദേശി ആശിഷിന്റെ ഓട്ടോയില്‍ സഞ്ചരിച്ച മലയിന്‍കീഴ് സ്വദേശി സാജന്‍, അമ്മ സൂസി എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്.

കുടുംബത്തെ ലിഫ്റ്റിങ് ബാരിയര്‍ താഴ്ത്തി 10 മിനിറ്റോളം ഇവരെ ഗേറ്റിനുള്ളില്‍ തടഞ്ഞിട്ടതായാണ് പരാതി. സാജനും ഭാര്യ ആദിത്യയും അമ്മയും തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് ഏറനാട് എക്സ്പ്രസില്‍ വരികയായിരുന്നു. ഡി-ഏഴ് കമ്പാര്‍ട്ട്‌മെന്റില്‍ കയറേണ്ട ഇവര്‍ മറ്റൊന്നില്‍ മാറിക്കയറി. തീവണ്ടി വര്‍ക്കലയില്‍ എത്തിയപ്പോള്‍ ഇവര്‍ പുറത്തിറങ്ങി ഡി-ഏഴില്‍ കയറാന്‍ ശ്രമിച്ചു. സാജന്റെ ഭാര്യ കയറിക്കഴിഞ്ഞപ്പോള്‍ തീവണ്ടി നീങ്ങിത്തുടങ്ങിയതിനാല്‍ മറ്റുള്ളവര്‍ക്കു കയറാനായില്ല.

മറ്റൊരു വാഹനത്തില്‍ കൊല്ലം സ്റ്റേഷനിലെത്താനും താനവിടെ കാത്തിരിക്കാമെന്നും സാജനെ ഭാര്യ ഫോണില്‍ അറിയിച്ചു. തുടര്‍ന്നാണ് സാജനും അമ്മയും വര്‍ക്കലയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കൊല്ലത്തേക്കു തിരിച്ചത്. വഴിയിലെ പുന്നമൂട് ഗേറ്റ് തീവണ്ടി കടന്നുപോയിട്ടും അടഞ്ഞുകിടക്കുന്നതായി കണ്ടു. ഓട്ടോഡ്രൈവര്‍ ഹോണ്‍ മുഴക്കിയപ്പോഴാണ് ഗേറ്റ് കീപ്പര്‍ തുറക്കാന്‍ തുടങ്ങിയത്. ഗേറ്റിനുള്ളില്‍ ഓട്ടോ പ്രവേശിച്ചപ്പോള്‍ ഡ്രൈവര്‍ ഇതേക്കുറിച്ച് ഗേറ്റ് കീപ്പറെ ചോദ്യംചെയ്തു.

ഇതില്‍ പ്രകോപിതനായ ഗേറ്റ് കീപ്പര്‍ ലിഫ്റ്റിങ് ബാരിയര്‍ താഴ്ത്തി ഓട്ടോ തടഞ്ഞിടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമായി. 10 മിനിറ്റോളം കഴിഞ്ഞാണ് ഗേറ്റ് തുറന്നതെന്ന് ഓട്ടോഡ്രൈവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഓട്ടോഡ്രൈവര്‍ റെയില്‍വേ അധികൃതര്‍ക്കു പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

Popular this week