29.4 C
Kottayam
Saturday, June 6, 2026

സീനുകളെ പറ്റി ആദ്യമേ സംസാരിക്കും; എന്നാലും സെറ്റിൽ പോയാൽ അത്തരം രം​ഗം ചെയ്യുമോയെന്ന് ചോദിക്കുമെന്ന് മാളവിക

Must read

കൊച്ചി:തമിഴ് സിനിമാ ലോകത്ത് നായികമാർ തരം​ഗം സൃഷ്ടിച്ച കാലഘട്ടമായിരുന്നു 2000 ങ്ങളുടെ തുടക്കം. സൂപ്പർ ഹിറ്റ് ​ഗാനങ്ങളും ഡാൻസ് നമ്പറുകളുമെല്ലാം നിറഞ്ഞ് നിന്നത് താരതമ്യേന ഈ സമയത്തായിരുന്നു. അക്കാലത്ത് നിരവധി നായികമാർ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ തിളങ്ങി.

ഉത്തരേന്ത്യയിൽ നിന്നുള്ള നടിമാർക്ക് തമിഴ്, തെലുങ്ക് സിനിമകളിൽ മേധാവിത്വം വരുന്നതിന് മുമ്പുള്ള കാലഘട്ടവും ആയിരുന്നു ഇത്. മീന, രംഭ, റോജ, രമ്യ കൃഷ്ണ തുടങ്ങിയ നായികമാർ മിന്നിത്തിളങ്ങി നിന്ന കാലഘട്ടവും 90 കളും 2000 ങ്ങളുടെ തുടക്കവും ആയിരുന്നു. അന്ന് തമിഴ്, തെലുങ്ക് സിനിമകളിൽ തരം​ഗം സൃഷ്ടിച്ച നായിക നടി ആയിരുന്നു മാളവിക.

- Advertisement -

പ്രത്യേകിച്ചും ​ഗാന രം​ഗങ്ങളിലാണ് മാളവിക കൂടുതലായും തിളങ്ങിയത്. ഇതിൽ കറുപ്പ് താൻ എനക്ക് പുടിച്ച കളറ് എന്ന ​ഗാനമാണ് മാളവികയ്ക്ക് വൻ പ്രശസ്തി നേടിക്കൊടുത്തത്. ഇന്നും പ്രേക്ഷക മനസ്സിൽ എവർ‌​ഗ്രീൻ ആയി നിലനിൽക്കുന്ന ​ഗാനമാണിത്. സിനിമകളിൽ തിളങ്ങി നിന്ന മാളവിക സഹ നടി വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

- Advertisement -

2009 ന് ശേഷം മാളവികയെ കൂടുതലായും സിനിമകളിൽ കണ്ടിട്ടുമില്ല. ചന്ദ്രമുഖി ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. കുരുവി, ആയുധം സെയ്വം തുടങ്ങിയ സിനിമകളിൽ ​ഗസ്റ്റ് റോളിലും മാളവിക അഭിനിയിച്ചു.

ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക. ​ഗലാട്ട തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

- Advertisement -

സിനിമകളിലെ തന്റെ ഹിറ്റ് ​ഗാന രം​ഗങ്ങളെ പറ്റിയും ആരാധകരെക്കുറിച്ചുമെല്ലാം മാളവിക സംസാരിച്ചു. ആദ്യ കാലത്ത് സിനിമകൾ ചെയ്യുമ്പോൾ സീനുകളെ പറ്റി ആദ്യം ചോദിച്ച് മനസ്സിലാക്കി ധാരണയിലെത്തുമെന്നും പിന്നീട് ഒരു ചുംബനം രം​ഗം വന്നാൽ അതിന് തയ്യാറാവില്ലായിരുന്നെന്നും മാളവിക പറഞ്ഞു.

‘സീനുകളെക്കുറിച്ച് ആദ്യമേ സംസാരിക്കും. പക്ഷെ സ്പോട്ടിൽ പോയതിന് ശേഷവും അവർ ട്രെെ ചെയ്യും. ഇത് ചെയ്യുമോ എന്ന്. പക്ഷെ അതെല്ലാം നായികയുടെ കംഫർട്ട് ആശ്രയിച്ചാണ്. ഷൂട്ടിന് മുമ്പ് സീനുകളെ പറ്റി സംസാരിക്കും. അതിന് ശേഷം ഒന്ന് ചുംബിക്കൂ എന്ന് പറഞ്ഞാൽ ഞാനെങ്ങനെ കേൾക്കാനാണ്’

അന്ന് ചില സിനിമകൾ ഞാൻ വേണ്ടെന്ന് വെച്ചു. ആ സിനിമ ഞാനെന്ത് കൊണ്ട് ചെയ്തില്ല എന്ന് ആലോചിച്ച് പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ട്.
കറുപ്പ് താൻ ​ഗാനം ഹിറ്റായ ശേഷമാണ് എല്ലാവരും എനിക്ക് പിന്നീട് ഡാൻസ് സോങുകൾ തന്നത്. ഡാൻസ് പഠിച്ചിട്ടില്ല. പ്രാക്ടീസ് ചെയ്താണ് ഡാൻസിൽ തനിക്ക് വഴക്കം വന്നതെന്നും മാളവിക പറഞ്ഞു.

‘ആദ്യം നിങ്ങൾ വളരെ മെലിഞ്ഞിട്ടാണെന്ന പറയുമായിരുന്നു. ഇപ്പോൾ നിങ്ങൾ വളരെ വണ്ണം വെച്ചു എന്ന് പറയും. ബോഡി ഷെയ്മിം​ഗ് ഇന്ത്യയിലാണ് അധികം. ആരെ പരിചയപ്പെട്ടാലും നിങ്ങൾ വണ്ണം വെച്ചു എന്നാണ് പറയുക. വേറെ ഒന്നും സംസാരിക്കാനില്ല,’ മാളവിക പറഞ്ഞു.

സിനിമാ മേഖലയിൽ ശ്രീദേവി, സുശാന്ത് സിം​ഗ് രാജ്പുത് എന്നിവരുടെ മരണം തന്നെ വലിയ രീതിയിൽ ബാധിച്ചിരുന്നെന്നും മാളവിക പറഞ്ഞു. സിനിമകളിൽ വീണ്ടും സജീവമാവാനുള്ള ഒരുക്കത്തിലാണ് മാളവിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week