26 C
Kottayam
Saturday, June 6, 2026

‘ഐശ്വര്യ ലക്ഷ്മി പ്രണയത്തിൽ, ഷോട്ട് കഴിഞ്ഞാലുടൻ ആദ്യം ഓടുന്നത് ഫോൺ നോക്കാൻ’; തെളിവുകളുമായി വിഷ്ണു വിശാൽ!

Must read

കൊച്ചി:മുമ്പ് അപ്പുവായിരുന്നെങ്കിൽ ഇപ്പോൾ പൂങ്കുഴലി എന്നാണ് മലയാളികളടക്കം എല്ലാവരും ഐശ്വര്യ ലക്ഷ്മിയെ വിളിക്കാൻ ആ​​ഗ്രഹിക്കുന്നത്. നായകനൊപ്പം വന്ന് റൊമാൻസ് ചെയ്യുന്ന നായികയായി മാറാതെ നായകനില്ലാതെ സിനിമയുടെ നെടും തൂണായി നിന്ന് സിനിമ വിജയിപ്പിക്കാനും കഴിയുന്ന നായികയായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

വളരെ ചുരുക്കം ചില നടിമാർക്ക് മാത്രം സാധിക്കുന്ന ഒന്നാണത്. ഐശ്വര്യ ലക്ഷ്മിയുടെ സിനിമയാണെന്ന് പറഞ്ഞാൽ തന്നെ ആളുകൾ തിയേറ്ററുകളിലേക്ക് എത്തും.

ആഷിക് അബുവിന്റെ മായാനദിയിലെ അപ്പുവെന്ന കഥാപാത്രമാണ് ഐശ്വര്യയ്ക്ക് മ‌ലയാള സിനിമയിലും കരിയറിലും വലിയൊരു ബ്രേക്ക് നൽകിയത്. ഇന്ന് ഐശ്വര്യ മലയാളവും കടന്ന് തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്യുകയും നിർമിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്.

- Advertisement -

മുപ്പത്തിരണ്ടുകാരിയായ ഐശ്വര്യ ലക്ഷ്മി 2017ലാണ് അഭിനയം ആരംഭിച്ചത്. അതിന് മുമ്പ് മോഡലിങിലും പരസ്യ ചിത്രങ്ങളിലുമായിരുന്നു ഐശ്വര്യ സജീവമായിരുന്നത്.

- Advertisement -

ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വരെ പരസ്യത്തിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നാണ് ഐശ്വര്യ തന്നെ പറയാറുള്ളത്. ഒട്ടനവധി ആരാധകരുള്ള താരം ഏറ്റവും അവസാനം അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ മണിരത്നത്തിന്റെ പൊന്നിയൻ സെൽവനും കുമാരിയുമാണ്.

രണ്ട് സിനിമയ്ക്കും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചിരുന്നു. പൊന്നിയൻ സെൽവനിലൂടെ ആദ്യമായാണ് ഐശ്വര്യ മണിരത്നം സിനിമ‌യുടെ ഭാ​​ഗമായത്. എല്ലാ നടിമാരും ആ​​ഗ്രഹിക്കുന്ന ഒന്നാണ് മണിരത്നം സിനിമകളിൽ വേഷം അഭിനയിക്കുക എന്നത്.

- Advertisement -

സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയകളിലും അഭിമുഖങ്ങളിലുമെല്ലാം ഐശ്വര്യ ലക്ഷ്മി സജീവമാണ്. ഡോക്ടർ കൂടിയായ ഐശ്വര്യ പക്ഷെ ഇന്നേവരെ വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ എവിടേയും ഒന്നും സംസാരിച്ചിട്ടില്ല.

വിവാഹത്തിനുള്ള സമ്മർദ്ദം വീട്ടിൽ നിന്നും വലിയ രീതിയിൽ ഉണ്ടാകാറുണ്ടെന്നും പക്ഷെ ഇന്നേവരെ വിവാഹം വേണമെന്ന് തോന്നിയിട്ടില്ലെന്നും അമ്മ ആലോചനകളെ കുറിച്ച് സംസാരിക്കാൻ വരുമ്പോൾ തന്നെ ഒഴിഞ്ഞ് മാറി പോവുകയാണ് താൻ ചെയ്യാറുള്ളതെന്നും ഐശ്വര്യ ലക്ഷ്മി പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിത ഐശ്വര്യ ലക്ഷ്മിക്ക് പ്രണയമുള്ളതായി താൻ സംശയിക്കുന്നുവെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് തമിഴ് താരം വിഷ്ണു വിശാൽ. അങ്ങനൊരു സംശയം തനിക്ക് തോന്നാനുള്ള കാരണത്തെ കുറിച്ചും വിഷ്ണു വിശാൽ വെളിപ്പെടുത്തി.

ഇരുവരും ഒരുമിച്ച് ​ഗാട്ട ​ഗുസ്തിയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും വിഷ്ണു വിശാൽ പങ്കുവെച്ചു. ‘ഐശ്വര്യ ലക്ഷ്മി ഷോട്ട് കഴിഞ്ഞാലുടൻ ആദ്യം ഓടുന്നത് ഫോൺ നോക്കാനാണ്. പ്രണയമില്ലാത്ത അല്ലെങ്കിൽ ആരിൽ നിന്നോ എന്തോ പ്രതീക്ഷിച്ച് നിൽക്കുന്നവർ മാത്രമാണ് അത്തരത്തിൽ ഷോട്ട് കഴിഞ്ഞാലുടൻ ഫോൺ നോക്കാൻ പോവുകയുള്ളു.’

‘എനിക്ക് ഭാര്യയുള്ളത് കൊണ്ട് ഞാൻ അത്തരത്തിൽ ഭാര്യയോട് സംസാരിക്കാനായി ഫോൺ അധികമായി ഉപയോ​ഗിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ഐശ്വര്യ ലക്ഷ്മി റിലേഷൻഷിപ്പിലാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഐശ്വര്യയെ നിരീക്ഷിച്ചപ്പോൾ എനിക്ക് മനസിലായതും അതാണ്.’ ​

‘നിങ്ങൾക്കിത് ​ഗോസിപ്പായും എടുക്കാം’ ​ഗാട്ട ​ഗുസ്തിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വിഷ്ണു വിശാൽ വെളിപ്പെടുത്തിയത്.

വിഷ്ണു വിശാൽ പറയുന്നത് കേട്ട് ചിരിതൂകി ഇരിക്കുക മാത്രമാണ് ഐശ്വര്യ ചെയ്തത്. ​ഗാട്ട ​ഗുസ്തി ബൈ ലി​ഗ്വൽ സിനിമ‌യാണ്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ചെല്ല അയ്യാവുവാണ്.

ആര്‍ടി ടീം വര്‍ക്‌സ്, വിവി സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week