24.9 C
Kottayam
Saturday, June 6, 2026

എലിസബത്ത് പിണങ്ങിയിരുന്നു, ഞാന്‍ കള്ളം പറഞ്ഞിട്ടില്ല; വളരെ മോശമായി പോലും ഭാര്യ ചീത്ത പറഞ്ഞിട്ടുണ്ടെന്ന് ബാല

Must read

കൊച്ചി:നടന്‍ ബാലയും ഭാര്യ എലിസബത്തും തമ്മില്‍ വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങളൊക്കെ അവസാനിച്ചിരിക്കുകയാണ്. ബാല കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഷെഫിക്കിന്റെ സന്തോഷം എന്ന സിനിമ കാണാന്‍ ഇരുവരും ഒരുമിച്ചാണ് തിയറ്ററിലേക്ക് എത്തുന്നത്. ശേഷം നടന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു.

ഇതിനിടെ താനും എലിസബത്തും തമ്മിലുള്ള ജീവിതത്തിലേക്ക് പലരും ഇടപെടുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് താരം. വേര്‍പിരിഞ്ഞ് പോയെന്ന് നിങ്ങള്‍ പറയുന്ന എന്റെ ഭാര്യ ഇതാണെന്ന് പറഞ്ഞ് എലിസബത്തും ഒരുമിച്ചുള്ള അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. മാത്രമല്ല ദാമ്പത്യ ജീവിതത്തിലെ കാര്യങ്ങള്‍ രണ്ടാളും മനസ് തുറന്ന് പറയുകയും ചെയ്തു.

- Advertisement -

ഞാന്‍ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല. ആര് പറഞ്ഞു എലിസബത്ത് എന്നോട് പിണങ്ങിയിട്ടില്ലെന്ന്. ഞാന്‍ എലിസബത്തിനോടും പിണങ്ങിയിട്ടുണ്ട്. അതിലെന്താണ്. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. ഭാവിയില്‍ ഇനിയെന്ത് സംഭവിച്ചാലും അത് എന്റെ മാത്രം തെറ്റായിരിക്കും. ഒരിക്കലും എലിസബത്തിന്റെ ഭാഗത്ത് നിന്നൊരു തെറ്റുമില്ല. പ്രണയമേ വിജയിക്കുകയുള്ളു.

- Advertisement -

ചിലരില്‍ ചീത്ത സ്വഭാവമുണ്ട്. അവരെ വിശ്വസിക്കരുത്. സമൂഹത്തിനെതിരെ വളരെ മോശമായി അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് പ്രോത്സാഹിപ്പിക്കരുത്. അതിന് വേണ്ടി മീഡിയ ഇറങ്ങണം. അതിന്റെ വേദന എനിക്ക് മാത്രമേ അറിയുള്ളു. കൂടുതല്‍ പറയാന്‍ എനിക്ക് അധികാരമില്ലെന്നും ബാല പറയുന്നു.

കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ആദ്യ ഭാര്യയെ കുറിച്ചും അവരുടെ കുടുംബത്തിനുമെതിരെ ബാല രൂക്ഷമായ രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു. മകൾ പാപ്പു തൻ്റെ സിനിമ കാണാൻ കൂടെ വരാത്തതിൻ്റെ നിരാശയും നടൻ പങ്കുവെച്ചത് വാർത്തകളിൽ നിറയുകയും ചെയ്തു.

- Advertisement -

ചില വാര്‍ത്തകള്‍ കാണുമ്പോള്‍ എലിസബത്ത് പ്രതികരിക്കാറുണ്ട്. എന്നെ വളരെ മോശമായി ചീത്ത വരെ പറഞ്ഞിട്ടുണ്ടെന്ന് ബാല സൂചിപ്പിക്കുന്നു. പല കാര്യങ്ങളും വാര്‍ത്ത കേള്‍ക്കുമ്പോഴാണ് ഞാന്‍ അറിയുന്നത്. പിന്നെ ബാലയെ ചീത്ത പറയാനുള്ള കാരണം ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ ആണെന്നാണ് എലിസബത്ത് പറയുന്നത്. ആ വീഡിയോ ആവശ്യമില്ലായിരുന്നു. അതിലൂടെയാണ് വാര്‍ത്ത വന്നതെന്നും അതുകൊണ്ടാണ് വഴക്ക് പറഞ്ഞതെന്നും എലിസബത്ത് സൂചിപ്പിച്ചു.

പലരും പലതും പറഞ്ഞ് തുടങ്ങി ക്ഷമ നശിച്ചപ്പോഴാണ് ഞാനങ്ങനെ ഒരു വീഡിയോ ഇട്ടതെന്നാണ് ബാലയുടെ അഭിപ്രായം. ഭര്‍ത്താവിന്റെ സിനിമ കാണാന്‍ ആദ്യമായി തിയറ്ററിലേക്ക് ഒരുമിച്ച് പോയതിന്റെ സന്തോഷവും എലിസബത്ത് പങ്കുവെച്ചു. വളരെ നല്ല സിനിമയായിരുന്നു. ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് ഞാന്‍ ലൊക്കേഷനില്‍ പോയിട്ടുണ്ട്.

ആദ്യത്തെ കുറച്ച് ദിവസം മാത്രമേ പോകാത്തതുള്ളു. ബാക്കി എല്ലാ ദിവസവും ലൊക്കേഷനിലുണ്ടായിരുന്നെന്ന് എലിസബത്ത് പറയുമ്പോള്‍ ഭാര്യയെ കൊണ്ട് വലിയ ശല്യമായിരുന്നുവെന്നാണ് ബാലയുടെ അഭിപ്രായം. നായികയെ തൊടരുത്, അത് ചെയ്യരുത്, എന്നൊക്കെ പറഞ്ഞ് എന്നെ നിയന്ത്രിക്കുകയായിരുന്നു. അതല്ലെങ്കില്‍ തന്നെ നിങ്ങള്‍ എല്ലാവരെയും പോയി കെട്ടിപ്പിടിക്കുകയായിരുന്നുവല്ലോ എന്ന് തമാശരൂപേണ എലിസബത്ത് പറയുന്നു. ഞാനതില്‍ വളരെ സന്തോഷവാനായിരുന്നുവെന്ന് ബാലയും കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week